Your Image Description Your Image Description

കൊച്ചി : സിപി പ്ലസ് ബ്രാന്‍ഡില്‍ വീഡിയോ സുരക്ഷയും  നിരീക്ഷണ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യയും സേവനങ്ങളും ലഭ്യമാക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ ആദിത്യ ഇന്‍ഫോടെക്  ലിമിറ്റഡ് പ്രാഥമിക  ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ) സമര്‍പ്പിച്ചു.  അഞ്ച് രൂപ മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ  1300 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

500 കോടി രൂപയുടെ പുതിയ  ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ   800 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ്  ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Leave a Reply

Your email address will not be published. Required fields are marked *