Your Image Description Your Image Description

ലക്നൗ: പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള അയോദ്ധ്യയിലെ ആദ്യ ദീപാവലിയ്‌ക്ക് ചൈനീസ് വിളക്കുകൾക്ക് വിലക്കേർപ്പെടുത്തി. ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്ര ട്രസ്റ്റ് “രാമജന്മഭൂമിയിൽ ദീപാവലി ആഘോഷങ്ങൾക്കുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കും. ചൈനീസ് വിളക്കുകൾ ഉൾപ്പെടെയുള്ള ചൈനീസ് വസ്തുക്കളൊന്നും രാമജന്മഭൂമി കാമ്പസിൽ അനുവദിക്കില്ല,” എന്ന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ ദീപാവലിയ്‌ക്ക് വൻ ആഘോഷങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് . രാം ലല്ലയ്‌ക്കായി പ്രത്യേകം വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യും . വസ്ത്രങ്ങൾ തയ്യാറാക്കാൻ ട്രസ്റ്റ് പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയെ നിയമിച്ചിട്ടുണ്ട്. പ്രധാന ക്ഷേത്രവും ജന്മഭൂമി പാതയും ദീപങ്ങൾ അലങ്കരിക്കും. രാമജന്മഭൂമി കാമ്പസ് രണ്ട് ലക്ഷത്തോളം ദീപങ്ങൾ കൊണ്ട് പ്രകാശപൂരിതമാകും. ക്ഷേത്ര സമുച്ചയം മുഴുവൻ പൂക്കളും വിളക്കുകളും കൊണ്ട് അലങ്കരിക്കും.

ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായി സാംസ്കാരിക പ്രകടനങ്ങളും ആഘോഷങ്ങളും നടത്തും. സരയു ഘാട്ടുകളിൽ മൺചിരാതുകൾ കത്തിക്കുകയും നദീതീരത്തെ അലങ്കരിക്കുകയും ചെയ്യും. ഒപ്പം ശ്രീരാമന്റെ അയോധ്യയിലേക്കുള്ള മടങ്ങിവരവിന്റെ ദൃശ്യങ്ങൾ പുനഃസൃഷ്ടിക്കാനും പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *