Your Image Description Your Image Description

കൊച്ചി: ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. മൂന്ന് മണിക്കൂറാണ് സിദ്ദിഖിനെ ചോദ്യം ചെയ്തത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് നടൻ ചോദ്യം ചെയ്യലിന് ഹാജരായത്.

ഈ മാസം 12 ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകാനും സിദ്ദിഖിന് നിർദേശം നൽകിയിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയാണുണ്ടായത്. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലാണ് സിദ്ദിഖ് ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *