Your Image Description Your Image Description

 

തിരുവനന്തപുരം: വയനാടിൽ അടുത്തിടെ ഉണ്ടായ പ്രകൃതി ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, കാലാവസ്ഥാ വ്യതിയാനവും അവ മനുഷ്യജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും എന്ന വിഷയത്തിന്മേൽ തിരുവനന്തപുരത്തെ സെൻ്റർ ഫോർ ഡെവലപ്‌മെൻ്റ് സ്റ്റഡീസിലെ (സി. ഡി. എസ്) വിദ്യാർത്ഥികളുടെ അഭിമുഖ്യത്തിൽ ചർച്ചകൾക്ക് തുടക്കമിട്ടു. ഓഗസ്റ്റ് ഓഗസ്റ്റ് 14-ന് അതിഭീതിതമായ ദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ അതിജീവനത്തെ അടയാളപ്പെടുത്തുന്നതിനായി,, ‘ദി വയനാട് റെസിലിയൻസ് സീരീസ്: അഡ്രസ്സിങ് ക്ലൈമറ്റ് ചെയ്ഞ്ച് ചലഞ്ചസ് ഇൻ ഇന്ത്യ’ എന്നാണ് തലക്കെട്ടു നൽകിയിരിക്കുന്നത്. അതിൽ പരമ്പരയിലെ ആദ്യ ചർച്ച, ‘ ഡെവലപ്പ്മെന്റ് അറ്റ് ദി ക്രോസ്സ്‌റോഡ്സ് : വയനാട് പാസ്ററ്സ് ആൻഡ് ഫ്യൂച്ചേഴ്സ്’ ‘ എന്ന തലക്കെട്ടിൽ, ജോആൻ റോബിൻസൺ ഹാളിൽ വച്ച് നടന്നു. അതിൽ പങ്കെടുക്കാൻ സെൻ്റർ ഫോർ എർത്ത് സയൻസസിൽ നിന്നും വിരമിച്ച ശാസ്ത്രജ്ഞരായ ഡോ.ശ്രീകുമാർ ചതോപാധ്യായ, ഡോ. കെ.സോമൻ എന്നിവർക്കൊപ്പം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ. ശ്രീധർ രാധാകൃഷ്ണനുമാണ് ഉണ്ടായത്. അതേസമയം ചർച്ചയ്ക്കു വേണ്ട മോഡറേറ്റയത് സി. ഡി. എസിലെ അധ്യാപകനായ പ്രൊഫസർ സൂരജ് ജേക്കബായിരുന്നു . അദ്ദേഹം കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളെ സംബന്ധിച്ച് സമഗ്രമായ ധാരണയുണ്ടാക്കുന്നതിനായി വിവിധ മേഖലകളിലെ വിദഗ്ധരുമായി ചർച്ചകൾ നടത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സി. ഡി. എസ്. ഡയറക്ടർ പ്രൊഫ. സി. വീരമണി സ്വാഗത പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ഇതിൽ പങ്കെടുക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള നൂറോളം പേർ ഉണ്ടായിരുന്നു. കേരളത്തിലുണ്ടായ സമീപകാല പ്രകൃതി ദുരന്തങ്ങളെ മുൻനിർത്തി വികസനം എന്ന ആശയത്തെ പുനർവിചിന്തനം ചെയ്യേണ്ടതിന്റെ ആവശ്യകത, ഭാവിയിലെ വികസന രീതികൾ എങ്ങനെ വിഭാവനം ചെയ്യണം എന്നതുമായിരുന്നു പ്രധാനമായി ചർച്ചചെയ്യപ്പെട്ട ആശയങ്ങൾ. ഡോ. കെ. സോമൻ ചർച്ചക്ക് തുടക്കമിട്ടത് വയനാട് മേഖലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ എടുത്തുപറഞ്ഞാണ് ആരംഭിച്ചത്. ഉരുൾപൊട്ടൽ പോലെയുള്ള ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഭൂവിനിയോഗ രീതികൾക്ക് നൽകുന്ന പ്രാധാന്യത്തോടൊപ്പം ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ചേർത്ത് വിശകലനം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വയനാടിനെ പരിസ്ഥിതി ദുർബല പ്രദേശം ആക്കുന്ന ഭൂമിശാസ്ത്രപരമായ ഘടകങ്ങളെ കുറിച്ചാണ് ഡോ. ശ്രീകുമാർ ചതോപാധ്യായ സംസാരിച്ചത്. ഒപ്പം കഴിഞ്ഞ കാലങ്ങളിലായി കൃഷി, ടൂറിസം, മറ്റു നിർമാണ പ്രവർത്തനങ്ങൾ എന്നിവ മൂലം പ്രദേശത്തിന്റെ ഘടനയിൽ ഉണ്ടായ മാറ്റങ്ങൾ എങ്ങനെയാണ് ഇതിനു ആക്കം കൂട്ടിയതെന്നും അദ്ദേഹം വിശദീകരിച്ചു. ഭാവിയിലെ വികസന പാതകളിൽ ദുരന്തത്തെ മുൻകൂട്ടി കണ്ട് മുന്നൊരുക്കങ്ങൾ നടത്താനുള്ള ശേഷി നമ്മുടെ സംവിധാനങ്ങൾ ആർജിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മേഖലയിലെ വിനോദസഞ്ചാരത്തിൻ്റെ വളർച്ചയും അനിയന്ത്രിതമായ ചൂഷണ സ്വഭാവവും ഭൂവിനിയോഗ രീതികളിൽ ഭയാനകമായ രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ടെന്നും, ഇത് ദുരന്തങ്ങളുടെ ആവർത്തനത്തിനു കാരണമാകുമെന്നുവെന്നും ശ്രീധർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ദുരന്താനന്തര പരിപാലനം, മണ്ണിടിച്ചിൽ സാധ്യതാ മാപ്പിംഗ്, വികേന്ദ്രീകൃത ദുരന്ത പ്രതികരണ സംവിധാനം എന്നിവയ്‌ക്കൊപ്പം ദുരന്തലഘൂകരണത്തിലും പൊരുത്തപ്പെടുത്തൽ നടപടികളിലും അനുയോജ്യമായ സർക്കാർ ഇടപെടലുകളുടെ ആവശ്യകത പാനൽ ശ്രദ്ധയിൽപ്പെടുത്തി.

 

Leave a Reply

Your email address will not be published. Required fields are marked *