Your Image Description Your Image Description

കോഴിക്കോട് : മലയാളത്തിന്റെ എക്കാലത്തെയും മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ ജീവചരിത്രം പുറത്തിറങ്ങുന്നു. എം ടിയുടെ അടുത്ത ജന്മദിനത്തിലാണ് പുസ്തകം പുറത്തിറങ്ങുന്നത് . പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. കെ ശ്രീകുമാറാണ് രചയിതാവ് . വെള്ളിയാഴ്ച നടക്കുന്ന എം ടിയുടെ 91-ാം പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പുസ്തകത്തിന്റെ രചന തുടങ്ങിയതായി ശ്രീകുമാർ അറിയിച്ചു . മാതൃഭൂമി ബുക്സാണ് എം ടിയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുവാൻ പോകുന്നത് .
അനുഭവം അഭിമുഖം അന്വേഷണം’ പുസ്തക പ്രകാശനച്ചടങ്ങിലാണ് ജീവചരിത്ര ഗ്രന്ഥം പുറത്തിറക്കുന്നതായി വെളിപ്പെടുത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *