Your Image Description Your Image Description

കൊച്ചി : ഭീഷ്മപർവ്വത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബോഗയ്ൻവില്ല’. നിഗൂഢതകളും സസ്‌പെൻസും നിറച്ച് അമൽ നീരദ് പ്രൊഡക്ഷൻസ് ‘ബോഗയ്ൻവില്ല’ ട്രെയിലർ പുറത്ത് വിട്ടു.

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ജ്യോതിർമയി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രം ഈ മാസം 17-ന് തിയേറ്ററുകളിലെത്തും.

 

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെയെല്ലാം ക്യാരക്ടര്‍ പോസ്റ്ററുകള്‍ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രത്തില്‍ റോയ്‌സ് തോമസായെത്തുന്ന കുഞ്ചാക്കോ ബോബന്‍, ഡേവിഡ് കോശിയായെത്തുന്ന ഫഹദ് ഫാസില്‍, റീതുവായെത്തുന്ന ജ്യോതിര്‍മയി, ബിജുവായെത്തുന്ന ഷറഫുദ്ദീന്‍, രമയായെത്തുന്ന ശ്രിന്ദ, മീരയായെത്തുന്ന വീണ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളാണ് പുറത്തുവിട്ടിരുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *