Your Image Description Your Image Description

മുംബൈ : സാധാരണ ജനങ്ങളെ കാർ വാങ്ങിക്കാൻ പ്രേരിപ്പിച്ച ബ്രാൻഡാണ് ടാറ്റ. കാർ വിപണിയിൽ തന്നെ വിപ്ലവം സൃഷ്ടിച്ച കാറായിരുന്നു ടാറ്റയുടെ നാനോ.സാധാരണക്കാർക്ക് വേണ്ടി വിപണയിൽ ടാറ്റ കമ്പനി എത്തിച്ച നാനോയുടെ വില ഒരു ലക്ഷം രൂപയാണ്.

ടാറ്റ ഗ്രൂപ്പ് നിർമിതമായ ടാറ്റ നാനോ 2009ലാണ് പുറത്തിറങ്ങുന്നത്. രത്തൻ ടാറ്റയുടെ സ്വപ്നമായിരുന്നു ടാറ്റ നാനോയ്ക്ക് പിന്നിലുണ്ടായിരുന്നത്.

ഇന്ത്യൻ‌ നിരത്തുകളിൽ കുടുംബങ്ങൾക്ക് സുരക്ഷിതമായി കുറഞ്ഞ ചിലവിൽ സഞ്ചരിക്കാൻ കഴിയുന്ന കാർ എന്നതായിരുന്നു രത്തൻ ടാറ്റയുടെ സ്വപ്നം. അത് യാഥാർത്ഥ്യമായപ്പോൾ നാനോയ്ക്കായി വിപണയിൽ തിരക്കേറി.

ഇരു ചക്രവാഹനത്തിൽ ഒരു കുടുംബം ഞെരുങ്ങി യാത്ര ചെയ്യുന്നത് കണാൻ ഇടയായതാണ് രത്തൻ ടാറ്റയെ നാനോ കാർ എന്ന ആശയത്തിലേക്ക് എത്തിച്ചത്. ഏത് സാധാരണക്കാരനും സ്വന്തമാക്കാൻ കഴിയുന്ന കാർ അതായിരുന്നു രത്തൻ ടാറ്റ ലക്ഷ്യമാക്കിയിരുന്നത്. ടാറ്റയുടെ നാനോ ഇന്നും ജനപ്രീതിയിൽ മുന്നിലാണ്.

ടാറ്റയുടെ കുഞ്ഞൻ കാറായ നാനോയെ വീണ്ടും അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി. പുതിയ നാനോ ഇലക്ട്രിക് കാറായിട്ടാണ് എത്തുക. 2024 അവസാനത്തോടെ ടാറ്റ നാനോ ഇവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *