Your Image Description Your Image Description

പേരിനൊപ്പം ചീര എന്നുണ്ടെങ്കിലും വലിയ പ്രാധാന്യം ലഭിക്കാത്ത ഇലക്കറിയാണ് സാമ്ബാർചീര. ഇതിനെ പരിപ്പ്ചീരയെന്ന് പൊതുവെ അറിയപ്പെടുന്നത് . പറമ്ബിലും പാടത്തുമെല്ലാം മറ്റും യാതൊരു പരിചരണവും കൂടാതെ തഴച്ചുവളരുന്ന ഒരു സസ്യമാണിത്.

പച്ചക്കറികളൊക്കെ വലിയ വില കൊടുത്ത് വാങ്ങുമ്പോൾ സാമ്ബാർ ചീരയെ ആരുംതന്നെ പൊതുവേ കാര്യമാക്കാറില്ല. എന്നാല്‍ മറ്റ് പച്ചക്കറികളു മായി താരതമ്യം ചെയ്യുമ്പോൾ പതിന്മടങ്ങ് പോഷകഗുണം ഇതിനുണ്ട്. പഠനങ്ങൾ പറയുന്നത് വിവിധ ആരോഗ്യഗുണങ്ങള്‍ റിസർച്ച്‌ ഗേറ്റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് . മാത്രമല്ല പ്രമേഹമുള്ളവർക്കും കഴിക്കാവുന്ന ഭക്ഷണമാണ്.

വിറ്റാമിൻ എ യായ ചീരയുടെ തണ്ടുകളും ഇലകളും ഒരുപോലെ ഭക്ഷ്യയോഗ്യമാണ്. അതുപോലെ കാത്സ്യം, ഫോസ്ഫറസ്, ഇരുമ്ബ് എന്നിവയും ഇതിലുണ്ട്.അതോടെപ്പം വിളർച്ചയ്ക്കും അസ്ഥിസംബന്ധമായ രോഗങ്ങള്‍ക്കുമെല്ലാം സാമ്ബാർ ചീര കഴിക്കുന്നത് വളരെ ഗുണകരമാണ് .

നനവുള്ള പ്രദേശങ്ങളില്‍ വളരെ വേഗത്തില്‍ വളരുന്നതിനാൽ മുറിച്ചെടുത്താലും അവ സ്വയം വളർന്നുകൊള്ളും ഒപ്പം പണം മുടക്കാതെ കഴിക്കാവുന്ന പോഷകാഹാരം കൂടിയാണിത്.

തളർച്ച , രക്തക്കുറവ് എന്നീ പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. രക്തകോശങ്ങള്‍ കൂട്ടാനും ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും ഈ ഇലക്കറി നല്ലതാണ്. അതേസമയം മലബന്ധത്തെ പ്രതിരോധിക്കാനും ഇത് ഉപകരിക്കും. നല്ലൊരു ആന്റി ഓക്സിഡന്റ് കൂടിയാണിത്.

അതേസമയം ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ ഇലക്കറി ഉപയോഗിക്കാം. . കാരണ് ഈ ചീര കലോറി കുറഞ്ഞൊരു ഭക്ഷണമാണിത്.മാത്രമല്ല രോഗപ്രതിരോധശേഷി കൂട്ടാനും വിറ്റാമിൻ എ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. തലച്ചോറിന്റെ ആരോഗ്യത്തിനും സാമ്ബാർ ചീര ഡയറ്റിലുള്‍പ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *