Your Image Description Your Image Description

കാർഗില്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കമായ ‘ഷിൻകുൻ ലാ പദ്ധതിക്ക് തുടക്കമിട്ട് പ്രധാനമന്ത്രി.കാർഗില്‍ നടന്ന വിജയ് ദിവസിന്റെ 25-ാം വാർഷിക ദിനത്തിലാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ ഔദ്യോഗികമായി പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്തത്.

4.1 കിലോ മീറ്റർ നീളമുള്ള ഇരട്ട തുരങ്കമായ ഈ പദ്ധതി നിമു,പദും,ദർച്ച റോഡുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് 15,800 അടി ഉയരത്തില്‍ നിർമ്മിക്കുന്ന തുരങ്കത്തിലുടെ എളുപ്പത്തിൽ ലഡാക്കിലേക്ക് എത്തിച്ചേരാൻ കഴിയും . മാത്രമല്ല ഏതുകാലാവസ്ഥയിലും എത്തിച്ചേരാനുള്ള മാർഗം കൂടിയായി ഇത് മാറുo .

അതേസമയം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുരങ്കം എന്ന ഖ്യാതിയും ഷിൻകുൻ ലാ തുരങ്കത്തിന് സ്വന്തo . ഇതിനോടപ്പം സായുധ സേനയുടെയും ഉപകരണങ്ങളുടെയും വേഗത്തിലുള്ള സഞ്ചാരം ഉറപ്പാക്കാനും ലഡാക്കിന്റെ സാമ്ബത്തികവും സാമൂഹികവുമായ വികസനം പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ കഴിയും .

ഏകദേശം 1,681 കോടി രൂപ മുടക്കിൽ തുടങ്ങുന്ന ഈ പദ്ധതി ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) ആണ് നിർമ്മിക്കുന്നത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍
പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. ഈ പദ്ധതി രണ്ട് വർഷത്തിനുള്ളില്‍ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *