Your Image Description Your Image Description

ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ദിവസം ആഘോഷിക്കാൻ ഗൂഗിള്‍ ഡൂഡില്‍ . അതിനായി ആനിമേറ്റഡ് കഥാപാത്രങ്ങള്‍ നദിയിലൂടെ ഒഴുകുന്ന ഡൂഡിലാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത് . ഇത് പാരീസ് ഒളിമ്പിക് ഗെയിംസിനെ രൂപകലിപ്പിക്കുന്ന തരത്തിലാണ് ഗൂഗിള്‍ ഡൂഡിലിനെ അവതരിപ്പിക്കുന്നത് . പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടനച്ചടങ്ങുകള്‍ വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ സമയം 11 മണിക്കാണ് നടക്കുവാൻ പോകുന്നത് .

ഇതിലൂടെ താരങ്ങളെ സെന്‍ നദിയുടെ കിഴക്കന്‍ ഓസ്ട്രലിറ്റ്‌സ് പാലത്തിന് സമീപത്തുനിന്ന് നദിയിലൂടെ ബോട്ടില്‍ ഉദ്ഘാടന വേദിയിലെത്തിക്കാനാണ് പദ്ധതി.അതിനായി താരങ്ങളെ 80 ബോട്ടുകളിലായി ആറ് കിലോമീറ്ററോളം സഞ്ചരിച്ച് ട്രൊക്കാദെറോയിലെത്തും.ശേഷം സുരക്ഷാ ഭീഷണി ഉള്‍പ്പെടെ പല പ്രതിസന്ധികള്‍ മറികടന്ന് തുറന്ന വേദിയില്‍ ഉദ്ഘാടനം നടക്കും . മത്സരാര്‍ഥികളെ വഹിച്ചുകൊണ്ടുള്ള സെന്‍ നദിയിലൂടെ യാത്രയാണ് ഗൂഗിള്‍ ഡൂഡിലില്‍ ആനിമേഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇത്
വര്‍ണാഭമായതും ചടുലവുമായ കലാസൃഷ്ടിയാണ് വെള്ളിയാഴ്ചയിലെ ഉദ്ഘാടനത്തെ സൂചിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *