Your Image Description Your Image Description

 

ചെന്നൈ : പൊതിച്ചോറിൽ അച്ചാർ നൽകിയില്ലെന്ന പരാതിയിൽ ഹോട്ടലുടമ 35,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് വില്ലുപുരം ഉപഭോക്തൃ കോടതി. 45 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരമായ 35,025 രൂപ നൽകണമെന്നും അല്ലാത്തപക്ഷം 9ശതമാനം പലിശയടക്കം തുക നൽകേണ്ടിവരുമെന്നും ഉപഭോക്തൃ ഫോറം അറിയിച്ചു.

വില്ലുപുരം സ്വദേശി ആരോ​ഗ്യസ്വാമിയാണ് 2022 25 പൊതിച്ചോറുകൾ വില്ലുപുരത്തുള്ള ഹോട്ടലിൽ നിന്ന് വാങ്ങിയത്.അതിൽ ഒരു പൊതിച്ചോറിന് 80 രൂപ നിരക്കിൽ 2000 രൂപയാണ് ആരോ​ഗ്യസ്വാമി നൽകിയത്. എന്നാൽ ഭക്ഷണത്തിനൊപ്പം അച്ചാർ ഉണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചെങ്കിലും ഹോട്ടൽ അധികൃതർ പ്രതികരിച്ചില്ലെന്നാണ് ആരോ​ഗ്യസ്വാമി പറഞ്ഞത്.

ശേഷം ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകുകയും തുടർന്ന് . ആരോ​ഗ്യസ്വാമിക്കുണ്ടായ മാനസിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് 35,000 രൂപയും അച്ചാറിന്റെ വിലയായ 25 രൂപയും ചേർത്ത് 35,025 രൂപയും ഭക്ഷണത്തിന്റെ കൃത്യമായ രസീതുമടക്കം നൽകണമെന്നാണ് കോടതി ഉത്തരവിൽ പറയുന്നത് .

 

 

Leave a Reply

Your email address will not be published. Required fields are marked *