Your Image Description Your Image Description

കൊച്ചി : സിനിമ നിരൂപണo എന്ന വ്യാജനെ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ സന്തോഷ് വർക്കിയെ പാലാരിവട്ടം പൊലീസ് താക്കീത് ചെയ്തു് വിട്ടയച്ചു. നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് കാണിച്ച് നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയിലും പാലാരിവട്ടം പോലീസിലും പരാതി നൽകിയിരുന്നു തുടർന്നാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത് . ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിയാണ് പിടിയിലായത് .

സന്തോഷ് വർക്കിയെ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇത്തരം കാര്യങ്ങൾ മേലിൽ ആവർത്തിക്കില്ലെന്ന് എഴുതി വാങ്ങിയ ശേഷം പരാതി തീർത്ത് വിട്ടയക്കുകയായിരുന്നു. സന്തോഷ് വർക്കിയുടെ കഴിഞ്ഞ ദിവസം മലയാളത്തിലെ ഒരു പ്രമുഖ നടിയെ സിനിമയിൽ ലിപ്‌ലോക്ക് ചെയ്യണമെന്ന പ്രസ്താവന ഏറെ വിവാദo ഉണ്ടാക്കിയിരുന്നു . മോഹൻലാൽ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഇയാളുടെ വെറൈറ്റി റിവ്യൂ ഏറെ ജനശ്രദ്ധ നേടുകയും പിന്നീട് ഇയാളെ ആറാട്ടണ്ണൻ എന്ന പേരിൽ പിന്നീട് വൈറലാവുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *