Your Image Description Your Image Description
കൊച്ചി:  ഈ ഉത്സവകാലത്ത് ഹീറോ മോട്ടോകോര്‍പ്പ് ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് സുവര്‍ണാവസരം വാഗ്ദാനം ചെയ്ത് ഹീറോ മോട്ടോകോര്‍പ്പ്. ‘ശുഭ് മുഹൂര്‍ത്ത് ആയാ, ഹീറോ സാത്ത് ലായാ’ എന്ന പരസ്യ പ്രചാരണവും ഇതിന്റെ ഭാഗമായി ഹീറോ മോട്ടര്‍കോര്‍പ് അവതരിപ്പിച്ചു. ഹീറോ മോട്ടോകോര്‍പ്പിന്റെ ഗ്രാന്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫ് ട്രസ്റ്റിന്റെ (ഗിഫ്റ്റ്) മൂന്നാം പതിപ്പാണിത്.

ഹീറോ മോട്ടോകോര്‍പ്പിന്റെ പ്രീമിയം ഔട്ട് ലെറ്റുകളിലൂടെ പ്രത്യേക എക്സ്ചേഞ്ച് ആനുകൂല്യങ്ങള്‍, 4.99% വരെയുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കുകള്‍, 1999 രൂപ വരെയുള്ള കുറഞ്ഞ ഡൗണ്‍ പെയ്മെന്റ് തുടങ്ങിയ ആകര്‍ഷകമായ ഓഫറുകളാണ് ഈ ഉത്സവകാലത്ത് ഹീറോ മോട്ടോകോര്‍പ്പ് വാഗ്ദാനം ചെയ്യുന്നത്. ഇതിനെല്ലാം പുറമേ സ്‌കൂട്ടര്‍ നിരയ്ക്ക് പ്രത്യേക ഓഫറുകളും ഹീറോ മോട്ടോകോര്‍പ്പ് ഉറപ്പുനല്‍കുന്നു. ഡസ്റ്റിനി പ്രൈം, സൂം കോമ്പാറ്റ് എഡിഷന്‍ അല്ലെങ്കില്‍ പ്ലഷര്‍+ എക്സ്ടെക് എന്നിവയ്ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

77 ലക്ഷം സംതൃപ്തരായ ഉപഭോക്താക്കളുള്ള ഹീറോ സ്‌കൂട്ടേഴ്സ് സമാനതകളില്ലാത്ത അനുഭവമാണ് അവര്‍ക്ക് നല്‍കുന്നത്. ഇതില്‍ 5 വര്‍ഷത്തെ വാറന്റിയും ഉള്‍പ്പെടുന്നു 7777 രൂപ വരെ മൂല്യമുള്ള ഹീറോ ഗുഡ് ലൈഫ് ആനുകൂല്യങ്ങള്‍, വെറും 777 രൂപയ്ക്ക് ഇന്‍ഷൂറന്‍സ്, 7 കോം പ്ലിമെന്ററി സര്‍വീസുകള്‍ തുടങ്ങിയ അധിക നേട്ടങ്ങളും ഹീറോ മോട്ടോര്‍കോര്‍പ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *