Your Image Description Your Image Description

ചങ്ങരംകുളം : നന്നംമുക്ക് പഞ്ചായത്തിലെ തെരിയത്ത് നീലയിൽ പടവിൽ തോണിമറിഞ്ഞ്‌ രണ്ടുമരണം . ഒരാളെ രക്ഷപ്പെടുത്തി. ചിയ്യാനൂർ മേച്ചിനാത്ത് വളപ്പിൽ സച്ചിൻ (24), തെരിയത്ത് കിഴക്കേതിൽ റഫീഖിന്റെ മകൻ ആഷിക്ക് (26) എന്നിവരാണ്‌ മരിച്ചത്‌. ചിയ്യാനൂർ കുന്നക്കാട്ട് പറമ്പിൽ പ്രസാദി (27)നെയാണ് നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയത്.തുടർന്ന് ഇയാളെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായർ വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം നടന്നത് . പടവിൽ ഇറക്കിയ തോണി തുഴയുന്നതിനിടെ പെട്ടെന്ന് തോണി മറിയുകയായിരുന്നു . ഇവരുടെ ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ്‌ അപകടത്തിൽ പ്പെട്ട പ്രസാദിനെ രക്ഷപ്പെടുത്തിയത്. ശേഷം ഉടൻ തന്നെ പൊന്നാനി, കുന്നംകുളം ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും , ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ രാത്രി എട്ടോടെ ആഷിക്കിന്റെയും പതിനൊന്നോടെ സച്ചിന്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു . ഇരുവരുടെയും മൃതദേഹം ചങ്ങരംകുളം സൺറൈസ്‌ ആശുപത്രി മോർച്ചറിയിലാണ്

 

 

Leave a Reply

Your email address will not be published. Required fields are marked *