Your Image Description Your Image Description

കോഴിക്കോട് : കനത്ത മഴയെ തുടർന്ന് കോഴിക്കോട് കിണർ ഇടിഞ്ഞു . കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലെ കിണറാണ് കനത്ത മഴയിൽ ഇടിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കിയപ്പോൾ കിണർ ഇടിഞ്ഞു താഴുന്നതാണ് കണ്ടത്. അതേസമയം കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടറും നശിച്ചു.

കഴിഞ്ഞ വർഷo 50 അടി താഴ്ചയിൽ നിർമിച്ച കിണറാണ് ഇടിഞ്ഞത് . ഇരുവഴിഞ്ഞിപ്പുഴ കിണറിന്റെ ഏകദേശം 500 മീറ്റർ അരികിലൂടെയാണ് ഒഴുകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *