Your Image Description Your Image Description

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണ്. ചിരിക്കുന്നത് പോലും പലര്‍ക്കും ഇഷ്ടമല്ലെന്നും രേണു പറയുന്നു.താന്‍ എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമര്‍ശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയുമായിട്ടാണ് കൊല്ലം സുധിയുടെ ഭാര്യ രേണു സുധി രംഗത് വന്നിരിക്കുന്നത്..ഇത് അവസാനിപ്പിക്കാന്‍ ഉള്ള വഴി ഒന്നെങ്കില്‍ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കില്‍ മറ്റൊരു വിവാഹം കഴിക്കുകയാണെന്നാണ് രേണു സുധി പറയുന്നത്. അതേസമയം വിമര്‍ശനങ്ങള്‍ക്കിടയിലും രേണുവിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. തനിക്ക് പിന്തുണ അറിയിച്ചെത്തിയവര്‍ക്ക് രേണു നന്ദി പറയുന്നുണ്ട്. ”എന്റെ കൂടെ ഇത്ര പേര്‍ ഉണ്ടായിരുന്നോ? നിങ്ങളെ മെസേജിലൂടെ അറിയാന്‍ സാധിച്ച സ്‌നേഹത്തിനു ഒരായിരം നന്ദി.” ഇത്രയും പേര്‍ തന്റെ കൂടെ ഉണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്നാണ് രേണു പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *