Your Image Description Your Image Description

ഞങ്ങളുടെ ജീവിതം എന്നു പറയുന്നത് വളരെയധികം അണ്ടര്‍സ്റ്റാന്‍ഡിങ്ങിലൂടെ പോകുന്നതാണ്. ഞങ്ങളുടെ ജീവിതത്തില്‍ ഒരു ഈഗോയോ, കോമ്പറ്റീഷനോ, അസൂയയോ, കുത്തിത്തിരിപ്പോ ഒന്നുമില്ല. അങ്ങനെ കുത്തിത്തിരിക്കാന്‍ ആരെങ്കിലും വന്നാല്‍ അവര്‍ക്ക് കൃത്യമായ മറുപടി കൊടുത്തിട്ടാണ് എന്റെ രണ്ടു ഭാര്യമാരും വിടാറുള്ളത്. ചില ആളുകളുടെ തെറ്റിദ്ധാരണ ഞങ്ങളുടെ വ്‌ലോഗിലൂടെ കിട്ടുന്ന പണം സുഹാനയുടേത് സുഹാനയും മഷൂറയുടേത് മഷുറയും എടുക്കുന്നു എന്നാണ്. എന്നാല്‍ ഇതെല്ലാം ഒരു പെട്ടിയിലാണ് വന്നു വീഴുന്നത്. ആരെന്തൊക്കെ ചെയ്താലും ഞങ്ങളുടെ വരുമാനം ഒരു പെട്ടിയില്‍ മാത്രമേവീഴാറുള്ളൂ.അത് ഞങ്ങളെല്ലാവരുടെയും ആവശ്യങ്ങള്‍ നടത്തുന്നതിനും കുടുംബ ചെലവുകള്‍ക്കും വേണ്ടിയാണ്.എന്ന് കരുതി വ്‌ലോഗിലൂടെ മാത്രം വരുമാനം ഉണ്ടാക്കുന്നവരല്ല ഞങ്ങള്‍. എനിക്ക് ബിസിനസുകള്‍ ഉണ്ട്. അതൊക്കെ യാതൊരു കുഴപ്പവുമില്ലാതെ മുന്നോട്ടു പോകുകയാണ്. അതില്‍ശ്രദ്ധിക്കുമ്പോള്‍ ചിലപ്പോള്‍ വ്‌ലോഗ് ചെയ്യുന്നത് കുറയുമെന്നും ബഷീര്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *