Your Image Description Your Image Description

കൊച്ചി:ഞാറക്കൽ യുവാവിൻ്റെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്പിൽ വീട്ടിൽ മേരി ഡീന(31)യെയാണ് ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. തപാൽ വകുപ്പിൽ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് വിശ്വസിച്ച് യുവാവിൽ നിന്ന് 1,05,000 രൂപയും, ചക്യാത്ത് സ്വദേശിനിയായ വനിതയിൽ നിന്ന് 8,00,000 രൂപയുമാണ് ഇവർ തട്ടിയത്. മേരി ഡീനയ്ക്കെതിരെ കളമശ്ശേരി സ്റ്റേഷനിൽ സമാന കേസ് നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *