Your Image Description Your Image Description

പുതിയ ക്രിമിനൽ ചട്ടങ്ങൾ പാസാക്കിയതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രത്തിലെ വഴിത്തിരിവാണ് ഇതെന്നും കൊളോണിയൽകാല നിയമങ്ങൾക്ക് ബില്ലുകൾ അന്ത്യം കുറിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച് പോസ്റ്റിലാണ് പ്രധാനമന്ത്രി ഇത് പറഞ്ഞത്. പൊതുജനസേവനവും ജനകീയക്ഷേമവും കേന്ദ്രീകരിച്ചുള്ള നിയമങ്ങളിലൂടെ രാജ്യം ഒരു പുതിയ യുഗം ആരംഭിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിഷ്‌കരണത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവാണ് ബില്ലുകൾ. സാങ്കേതികവിദ്യയിലും ഫോറൻസിക് സയൻസിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് നിയമ, നീതി, ന്യായ സംവിധാനങ്ങളെ ആധുനിക യുഗത്തിലേക്ക് കൊണ്ടുവരുന്നതാണ് ബില്ലുകൾ. സമൂഹത്തിലെ ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദുർബലരായ വിഭാഗങ്ങൾക്കും മെച്ചപ്പെട്ട സംരക്ഷണം ഉറപ്പാക്കാൻ ബില്ലുകൾക്ക് സാധിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *