Your Image Description Your Image Description

കൊച്ചി : ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് 2024 ജൂലൈ 13-ന് ഒരു സിസ്റ്റം അപ്‌ഗ്രേഡ് നടത്തുകയാണ്. രാജ്യത്തുടനീളമുള്ള 9.3 കോടി വ്യക്തികളും ബിസിനസ്സുകളും ഉൾക്കൊള്ളുന്ന വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃസമൂഹത്തിന്റെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബാങ്ക് അതിൻ്റെ കോർ ബാങ്കിംഗ് സിസ്റ്റം (സി.ബി.എസ്) ഒരു പുതിയ എഞ്ചിനീയർഡ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുകയാണ്. ഈ പരിവർത്തനം പ്രകടന വേഗത മെച്ചപ്പെടുത്താനും ഉയർന്ന ട്രാഫിക് വ്യാപ്തി കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വർദ്ധിപ്പിക്കുവാനും വിശ്വാസ്യതയും സ്കേലബിലിറ്റിയും ഉയർത്തുവാനും ബാങ്കിനെ അനുവദിക്കും.

Leave a Reply

Your email address will not be published. Required fields are marked *