Your Image Description Your Image Description

 

കൊച്ചി: യുഎഇയിലെ കച്ചവട സ്ഥാപനങ്ങളിൽ ക്യു ആർ കോഡിൻറെ അടിസ്ഥാനത്തിൽ യുപിഐ പണമടക്കൽ സാധ്യമാക്കാൻ എൻപിസിഐ ഇൻറർനാഷണൽ പെയ്മെൻറ്സും നെറ്റ് വർക്ക് ഇൻറർനാഷണലും പങ്കാളിത്തമാരംഭിച്ചു. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലയിൽ ഡിജിറ്റൽ കോമേഴ്സ് സംവിധാനങ്ങൾ ഒരുക്കുന്ന രംഗത്തെ മുൻനിരക്കാരാണ് നെറ്റ് വർക്ക് ഇൻറർനാഷണൽ. നെറ്റ് വർക്കിൻറെ യുഎഇയിലുള്ള പിഒഎസ് ടെർമിനലുകൾ വഴിയാകും ഈ സൗകര്യം ലഭ്യമാക്കുക.

യുഎഇയിലെ നിലവിലുള്ള യുപിഐ സ്വീകാര്യത കൂടുതൽ ശക്തമാക്കാൻ ഇതു സഹായിക്കും. യുഎഇയിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് കച്ചവട സ്ഥാപനങ്ങളിലെ ഇടപാടുകൾ സൗകര്യപ്രദമാക്കാനും ഇതു വഴിയൊരുക്കും. നെറ്റ് വർക്കിന് യുഎഇയിൽ 60,000-ത്തിൽ പരം കച്ചവട സ്ഥാപനങ്ങളിലാണ് സേവനമുള്ളത്. രണ്ടു ലക്ഷത്തിലേറെ പിഒഎസ് ടെർമിനലുകളുമുണ്ട്.

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ലളിതമായ പണമടക്കൽ രീതികൾ പ്രദാനം ചെയ്യുന്നതിന് ഒപ്പം നവീനമായ ഡിജിറ്റൽ പെയ്മെൻറ് രീതികൾ അന്താരാഷ്ട്ര തലത്തിൽ പ്രോൽസാഹിപ്പിക്കാനും ഇതു സഹായിക്കുമെന്ന് എൻപിസിഐ ഇൻറർനാഷണൽ സിഇഒ റിതേഷ് ശുക്ല പറഞ്ഞു. ഈ സഹകരണം സാങ്കേതിക പുരോഗതി കൈവരിക്കുന്നതിനും മികച്ച ആഗോള പേയ്‌മെൻ്റ് ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിനുമുള്ള പ്രതിബദ്ധതയെ വെളിവാക്കുന്നുവെന്നും റിതേഷ് ശുക്ല പറഞ്ഞു.

കറൻസി രഹിത പണമിടപാടുകൾ പ്രോൽസാഹിപ്പിക്കാൻ ഇതു സഹായകമാകുമെന്ന് നെറ്റ് വർക്ക് ഇൻറർനാഷണൽ ഗ്രൂപ്പ് സിഇഒ നന്ദൻ മെർ പറഞ്ഞു. ഉപഭോക്താക്കളെ അവരുടെ ഇഷ്ടപ്പെട്ട രീതിയിൽ പണമടയ്ക്കാൻ പ്രാപ്‌തമാക്കുന്നതിലൂടെ ഏറ്റവും പുതിയ പേയ്‌മെൻ്റ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ബിസിനസുകളെയും വ്യാപാരികളെയും ശാക്തീകരിക്കുന്നതിനും ഡിജിറ്റൽ യുഎഇയുടെ കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്നതിനുമുള്ള ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ഒരു പടി കൂടി അടുത്തു. ഈ പങ്കാളിത്തം രാജ്യത്ത് പണരഹിത ഇടപാടുകൾ വർദ്ധിപ്പിക്കുന്ന ശക്തമായ ഡിജിറ്റൽ പേയ്‌മെൻ്റ് ആവാസവ്യവസ്ഥയെ നയിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യാ രംഗത്തെ തങ്ങളുടെ 30 വർഷത്തെ മുൻതൂക്കം യുപിഎ അധിഷ്ഠിത പണമിടപാടുകൾ സ്വീകരിക്കാൻ വ്യാപാരികളെ പ്രേരിപ്പിക്കുന്നതിനു സഹായകമാകുമെന്ന് നെറ്റ വർക്ക് ഇൻറർനാഷണൽ മിഡൽ ഈസ്റ്റ് ആൻറ് നോർത്ത് ആഫ്രിക്ക ഗ്രൂപ് മാനേജിങ് ഡയറക്ടർ ജമാൽ അൽ നസ്സെ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *