Your Image Description Your Image Description

 

 

സുൽത്താൻബത്തേരി: മുത്തങ്ങ പൊലീസ് ചെക് പോസ്റ്റിൽ വാഹനപരിശോധനക്കിടെ വ്യാഴാഴ്ച രാത്രി 30 ഗ്രാം ഹാഷിഷ് ഓയിലും 12 ഗ്രാം കഞ്ചാവുമായി യുവാക്കളെ പിടികൂടി. നൂൽപുഴ കോഴിക്കൽ വീട്ടിൽ ഹക്കിം (49), കണ്ണൂർ അഞ്ചരക്കണ്ടി അമ്പാടി വീട്ടിൽ എം കെ വിജിൽ (36) എന്നിവരെ ബത്തേരി പൊലീസ് സബ് ഇൻസ്പെക്ടർ സി എം സാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കെ എൽ 58 കെ 7007 നമ്പർ വാഹനവും പിടിച്ചെടുത്തു.

കഞ്ചാവും ഹാഷിഷ് ഓയിലും കഞ്ചാവും ചില്ലറ വിൽപ്പന ലക്ഷ്യമിട്ട് കടത്തുകയായിരുന്നോ എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇരുവരും ലഹരിമാഫിയയുടെ കടത്തുസംഘങ്ങളായി പ്രവർത്തിക്കുകയാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *