Your Image Description Your Image Description

 

 

തൃശൂർ: സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ സുരക്ഷിതവും വിജയകരവുമായ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കി കോളേജ് ക്യാമ്പസുകളും ഇനി സുരക്ഷാ മികവിലേക്ക്. കോളേജ് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കികൊണ്ട് കോളേജുകളിൽ പ്രവർത്തനക്ഷമമാകാൻ തയ്യാറാകുന്ന കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ തൃശൂർ റേഞ്ച്തല ഉദ്ഘാടനം തൃശൂർ സെൻറ് മേരീസ് കോളേജിൽ വച്ചു നടന്നു. ചടങ്ങിൽ തൃശൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെകടർ ജനറൽ ഓഫ് പൊലീസ് എസ് അജീത ബീഗം ഐ പി എസ് ഉദ്ഘാടനം നിർവ്വഹിക്കുകയും കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പിൻറെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് തൃശൂർ സിറ്റി കമ്മീഷണർ ഇളങ്കോ ആർ ഐ പി എസ്, കോളേജ് വിദ്യാർത്ഥികളുടെ സുരക്ഷയെകുറിച്ച് മുഖ്യപ്രഭാഷണവും നടത്തി.

മയക്കുമരുന്നിൻറെ ഉപയോഗം വിപണനം, സൈബർകുറ്റകൃത്യങ്ങൾ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ, തുടങ്ങിയ ബോധവത്കരണം, വിദ്യാർത്ഥികളിൽ ഏറെ മാറ്റംകൊണ്ടുവരുന്നതിനും വിദ്യാർത്ഥികളുടെ മാനസിക ശാരീരിക കാര്യക്ഷമതയ്ക്കും ഇത് സഹായകരമാകും. സ്ത്രീകൾക്ക് സ്വയം സുരക്ഷാ പരിശീലന ക്ലാസുകളും കൗൺസിലിങ്ങുകളും ലഭ്യമാക്കി ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന പരിശീലന പരിപാടികളും ഇതിലൂടെ സാധ്യമാകും. വിദ്യാർത്ഥികൾ നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരംകാണാൻ കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പിലൂടെ സാധിക്കുകയും ചെയ്യും.

കോളേജ് പ്രിൻസിപ്പാൾ ഡോ. ബീന ടി എൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇക്കോണോമിക്സ് വിഭാഗം മേധാവി ഡോ. ധന്യ ശങ്കർ കെ എസ് സ്വാഗതവും തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ കെ സുദർശൻ, സി ബ്രാഞ്ച് എ സി പി മനോജ് കുമാർ ആർ, കൗൺസിലർ റെജി ജോയ് ചാക്കോള എന്നിവർ ആശംസയും ഇക്കോണോമിക്സ് വിഭാഗം പ്രൊഫസർ ഡോ. സത്യ പ്രകാശ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *