Your Image Description Your Image Description

 

  • അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നിക്ഷേപകരായ യുണൈറ്റഡ് അൽ സഖർ ഗ്രൂപ്പ് 2 ബില്യൺ ഡോളറിലധികം എന്റർപ്രൈസ് മൂല്യമുളള 200 മില്യൺ ഡോളർ ഡിഎൻഇജി ഗ്രൂപ്പിനായി നിക്ഷേപിക്കും.
  • VFX വ്യവസായത്തിന്റെ നേതൃത്വത്തിൽ തുടരുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനും ഡിഎൻഇജി ഗ്രൂപ്പിന്റെ ശ്രമങ്ങൾക്ക് നിക്ഷേപം കരുത്ത് പകരും
  • മികവാർന്ന ഉള്ളടക്കം നിർമ്മിക്കുന്നതിന്റെ ഭാഗമായുള്ള കൂടുതൽ നിക്ഷേപങ്ങൾക്കായുള്ള ചുമതല പ്രൈം ഫോക്കസ് സ്റ്റുഡിയോയ്ക്ക്
  • വ്യവസായത്തിലെ ഏറ്റവും സമ്പൂർണ എഐ അധിഷ്ഠിത CGI ക്രിയേറ്ററിനെ വികസിപ്പിക്കുന്ന സാങ്കേതിക വിഭാഗമായ ബ്രഹ്മയ്ക്ക് ഈ നിക്ഷേപം ഊർജ്ജം പകരും
  • അബുദാബിയിൽ ഡിഎൻഇജി ഗ്രൂപ്പ് നിർമ്മിക്കുന്ന വിഷ്വൽ എക്‌സ്പീരിയൻസ് ഹബ്ബിൽ അനേകം തൊഴിലവസരങ്ങളും

കൊച്ചി: വിഷ്വൽ എന്റർടെയ്ൻമെന്റ് ടെക്‌നോളജിയിലും അനുബന്ധ സേവനങ്ങളിലും ലോകത്തിലെ മുൻനിരക്കാരായ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിഎൻഇജി ഗ്രൂപ്പിൽ (ദ ഗ്രൂപ്പ്) 2 ബില്യണിലധികം എന്റർപ്രൈസസ് മൂല്യമുള്ള 200 മില്യൺ ഡോളറിന്റെ നിർണായക നിക്ഷേപം നടത്താനുറച്ച് യുണൈറ്റഡ് അൽ സഖർ ഗ്രൂപ്പ് (UASG).

  • അതുല്യമായ എഐ അധിഷ്ഠിത ഫോട്ടോ-റിയൽ CGI ക്രിയേറ്ററിനെ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിഭാഗമായ ബ്രഹ്മയെ ഡിഎൻഇജി ഗ്രൂപ്പ് കൂടുതൽ സജീവമാക്കും. Ziva അടക്കം യൂണിറ്റിയിൽ നിന്ന് ഡിഎൻഇജി പ്രത്യേക ലൈസൻസ് സ്വന്തമാക്കിയിട്ടുണ്ട്. വിശാലമായ ആപ്ലിക്കേഷനുകളിലൂടെ ബ്രഹ്മ, ഫോട്ടോ റിയൽ കണ്ടന്റ് ക്രിയേഷൻ ജനകീയമാക്കുകയും അത്യന്തം ഗുണമേന്മയുള്ള ഉത്പന്നം സൃഷ്ടിക്കുന്നതിന് 25 വർഷത്തിലേറെയുള്ള പരിജ്ഞാനം ഉപയോഗപ്രദമാക്കുകയും ചെയ്യും.
  • ഗാർഫീൽഡ് ചലച്ചിത്രത്തിന്റെ സമീപകാലത്തെ വിജയകരമായ സഹനിർമ്മാണം, നിക്ഷേപം വിപുലപ്പെടുത്തുന്നതിനും ഉയർന്ന നിലവാരമുള്ള ഉള്ളടക്കം നിർമ്മിക്കുന്നതിനും ഡിഎൻഇജി ഗ്രൂപ്പിന്റെ ബൗദ്ധിക സ്വത്തവകാശത്തെയും (IP) ഉള്ളടക്കം നിർമ്മിക്കുന്ന വിഭാഗമായ പ്രൈം ഫോക്കസ് സ്റ്റുഡിയോയെയും പ്രാപ്തമാക്കും.
  • ഉള്ളടക്ക നിർമ്മാണത്തിനും സമാഹരണത്തിനും വിതരണത്തിനുമായി ഡിഎൻഇജി ഗ്രൂപ്പ് അബുദാബിയിൽ പുതിയ ഓഫീസും വിഷ്വൽ എക്‌സ്പീരിയൻസ് ഹബ്ബും ആരംഭിക്കും. ഇത് മാധ്യമ, സാങ്കേതിക മേഖലകളിൽ ഉയർന്ന നൈപുണ്യമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ക്രിയാത്മക ശക്തികേന്ദ്രമെന്ന നിലയിൽ അബുദാബിയെ അടയാളപ്പെടുത്തുകയും ചെയ്യും.

ഡിഎൻഇജി ഗ്രൂപ്പിലുള്ള യുണൈറ്റഡ് അൽ സഖർ ഗ്രൂപ്പിന്റെ നിർണായകമായ നിക്ഷേപം ക്രിയാത്മതക, നവീകരണം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ആഗോള ശക്തികേന്ദ്രമായി അബുദാബി ഉയർന്നതിന്റെ തെളിവാണെന്ന് അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണേമിക് ഡെവലപ്‌മെന്റ് ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി പറഞ്ഞു. ഈ സഹകരണം മാധ്യമ, വിനോദ മേഖലകളിലെ സാങ്കേതിക മുന്നേറ്റം ഊർജ്ജിതമാക്കുമെന്ന് മാത്രമല്ല അബുദാബിയിൽ വിഷ്വൽ എക്‌സ്പീരിയൻസ് ഹബ്ബ് സ്ഥാപിക്കുന്നതിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ഞങ്ങളുടെ ആവാസവ്യവസ്ഥ കൂടുതൽ അഭിവൃദ്ധിപ്പെടുകയും ചെയ്യും. ഹൈടെക് വ്യവസായങ്ങൾക്കും ക്രിയാത്മകമായ മികവിനും ഈ നീക്കം കരുത്ത് പകരും. വമ്പൻ നിക്ഷേപങ്ങൾ, ദീർഘവീക്ഷണ സ്വഭാവമുള്ള സംരംഭങ്ങൾ, സാങ്കേതികവിദ്യയും ക്രിയാത്മകതയും കൈകോർക്കുന്ന മികച്ച പരിസ്ഥിതി എന്നീ നിലകളിൽ അബുദാബി വീണ്ടും ശക്തിയാർജ്ജിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *