Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയിൽ ചൊവ്വാഴ്ച മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. പാലക്കാട് കൊട്ടേക്കാട് വീടിന്റെ ചുമരിടിഞ്ഞ് അമ്മയും മകനും ദാരുണാന്ത്യം . കൊട്ടേക്കാട് കൊടക്കുന്ന് സുലോചന മകൻ രഞ്ജിത്ത്എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ഉണ്ടായ അപകടം നാട്ടുകാരെത്തി നോക്കുമ്പോഴാണ് സംഭവമറിയുന്നത്. കനത്ത മഴയിൽ തിങ്കളാഴ്ച രാത്രി ചുമരിടിഞ്ഞതായാണ് സൂചന .

കണ്ണൂരിലും സമാന രീതിയിൽ വെള്ളക്കെട്ടില്‍ ഉണ്ടായി .അതിൽ പെട്ട് വയോധിക മരിച്ചു. കോളേരി സ്വദേശി കുഞ്ഞാമിന(51) ആണ് മരിച്ചത്. ഇവർ വെള്ളക്കെട്ടിനടയിലുണ്ടായ ആൾമറയില്ലാത്ത കിണറ്റിൽവീഴുകയായിരുന്നു.

പേപ്പാറ ഡാമിന്റെ ഷട്ടറുകൾ ചൊവ്വാഴ്ച രാവിലെ ഉയർത്തുമെന്നും അരുവിക്കര ഡാമിന്റെ ഷട്ടറുകൾ നിലവിൽ ഉയർത്തിയിട്ടുള്ള 60 സെ.മീ നിന്നും 90 സെ.മീ തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു. രാവിലെ ഒമ്പതിനാണ് പോപ്പാറ ഡാമിന്റെ ഷട്ടറുകൾ തുറക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇരുഡാമുകളുടേയും സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കളക്ടർ മുന്നറിയിപ്പ് നല്‍കി.

പെരിയാർ കനത്ത മഴയിൽ കരകവിഞ്ഞതോടെ ആലുവ ശിവക്ഷേത്രം വെള്ളത്തിനടിയിലായി . അതേസമയം ശക്തമായ കാറ്റ് മൂലം കോട്ടയം കുമ്മനത്തെ ക്ഷേത്ര പരിസരത്ത് മരം വീണ് നാശനഷ്ടമുണ്ടായി. ഇളങ്കാവ് ദേവീക്ഷേത്ര പരിസരത്തെ കൂറ്റൻ മരമാണ് കടപുഴകി വീണത്.

ഇതേത്തുടർന്ന്. പെരിയാറിൽ ജലനിരപ്പ് കൂടിയതോടെ ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തിങ്കളാഴ്ച വൈകീട്ടോടെ തുറന്നു. ഡാമിന്റെ ചുറ്റുമുള്ള വൃഷ്ടിപ്രദേശത്ത് തിങ്കളാഴ്ച ഉച്ചയോടെ നീരൊഴുക്ക് ആയതിനാൽ 15 ഷട്ടറുകളാണ് ഉയർത്തിയത്. നടുഭാഗത്തെ നാല് ഷട്ടറുകൾ 5 മീറ്റർ വീതവും മറ്റ് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതവുമാണ് ഉയർത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *