Your Image Description Your Image Description

 

തമിഴിൽ മിമിക്രി താരമായും ടെലിവിഷൻ അവതാരകനായും യുവതാരങ്ങളിൽ ശ്രദ്ധയനായ നടൻ ശിവകാർത്തികേയന്റെ കുടുംബ വിശേഷമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച വിഷയം .

ഇക്കഴിഞ്ഞ ജൂൺ രണ്ടിന് ആരാധനയ്ക്കും ​ഗു​ഗനും കൂട്ടായി ഒരു കുഞ്ഞനുജൻ കൂടിയെത്തി. തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ശിവ കാർത്തികേയൻ. ​ഇപ്പോൾ ഇതാണ് ചർച്ച വിഷയം .​പവൻ എന്നാണ് ശിവ കാർത്തികേയന്റെ ഇളയ മകന് പേരിട്ടിരി ക്കുന്നത് .

പേരിടൽ ചങ്ങിന്റെ വിശേഷം അദ്ദേഹം തന്നെയാണ് വീഡിയോ സഹിതം പങ്കുവെച്ചുകൊണ്ട് ആരാധകരെ അറിയിച്ചത്. മൂന്ന് ഹാർട്ട് ഇമോജികൾക്കൊപ്പം ആരാധന, ​ഗു​ഗൻ, പവൻ എന്നാണ് വീഡിയോക്ക് ശിവ കാർത്തികേയൻ നൽകിയിരിക്കുന്ന തലക്കെട്ട്.

രാജ്കുമാർ പെരിയസാമി സംവിധാനത്തിൽ ഒരുങ്ങുന്ന ശിവ കാർത്തികേയന്റെ ഏറ്റവും പുതിയ ചിത്രം സെപ്റ്റംബറിലാണ് തിയേറ്ററുകളിലെത്തുക.അതേസമയം എ.ആർ. മുരുകദോസ് സംവിധാനം പുതിയ ചിത്രത്തിലും ശിവ കാർത്തികേയനാണ് നായകൻ. എസ്.കെ 23 എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *