Your Image Description Your Image Description

ഒരു ഹൊറർ ത്രില്ലർ ചിത്രവുമായി ഷാജി കൈലാസ് സംവിധാനത്തിൽ ‘ഹണ്ട്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. പ്രേക്ഷകനെ ഭയത്തിന്റെ ഉള്ളറയിലേക്ക് കൂട്ടിക്കൊണ്ടുപോവുന്ന രംഗങ്ങളാണ് ടീസറിൽ ഒരുക്കിയിരിക്കുന്നത് . പ്രേക്ഷകർ ആഗ്രഹിക്കുന്ന തരത്തിൽ ഷാജി കൈലാസ് മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും എല്ലാ ഘടകങ്ങളും ഉൾക്കൊള്ളിച്ചാണ് ചിത്രം ഒരുക്കുന്നത് .

ചിത്രo മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് കഥ പോകുന്നത് . ക്യാമ്പസിൽ നടന്ന ചില അവിചാരിതമായ ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ഈ ചിത്രം പറയുന്നത് . ഏറെ സസ്പെൻസ് നിലനിർത്തി കൊണ്ട് പോകുന്ന ഈ ചിത്രത്തിൽ ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതിഥി രവി, രാഹുൽ മാധവ്, അജ്മൽ അമീർ, അനു മോഹൻ, ചന്തു നാഥ്, രൺജി പണിക്കർ, ഡെയ്ൻ ഡേവിഡ്, നന്ദു, വിജയകുമാർ, ജി.സുരേഷ് കുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, പത്മരാജ് രതീഷ്, കൊല്ലം തുളസി, സുധി പാലക്കാട്, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ – നിഖിൽ ആന്റണി. ഗാനങ്ങൾ – സന്തോഷ് വർമ്മ, ഹരി നാരായണൻ – സംഗീതം – കൈലാസ് മേനോൻ, ഛായാഗ്രഹണം – ജാക്സൺ ജോൺസൺ. എഡിറ്റിംഗ് – അജാസ് മുഹമ്മദ്. കലാസംവിധാനം – ബോബൻ. മേക്കപ്പ് – പി.വി.ശങ്കർ. കോസ്റ്റ്യും – ഡിസൈൻ – ലിജി പ്രേമൻ. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – മനു സുധാകർ. ഓഫീസ് നിർവഹണം – ദില്ലി ഗോപൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ഷെറിൻ സ്റ്റാൻലി. പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺടോളർ – സഞ്ജു ജെ.

ജയലഷ്മി ഫിലിംസിന്റെ ബാനറിൽ കെ.രാധാകൃഷ്ണന്റെയാണ് നിർമാണം . ഈ ചിത്രം ഓഗസ്റ്റ് ഒമ്പതിന് ഇ ഫോർ എന്റർടൈയ്ൻമെന്റ് പ്രദർശനത്തിനെത്തിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *