Your Image Description Your Image Description

 

കോടികൾ മുടക്കി നടത്തിയ വിവാഹാഘോഷത്തിന് അതിഥികളായി എത്തിയ സുഹൃത്തുക്കൾക്ക് വരൻ അനന്ത് അംബാനി നൽകി കോടികൾ വിലപിടിച്ച സമ്മാനം . ഒരു കിടിലൻ വാച്ച് .സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര വാച്ച് നിര്‍മാതാക്കളായ ഓഡിമർ പീഗ്വെയുടെ രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് ആനന്ദിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നൽകിയത് . ഷാറുഖ് ഖാന്‍, രണ്‍വീര്‍ സിങ്ങ്, മീസാന്‍ ജഫ്രി, ശിഖര്‍ പഹാരിയ, വീര്‍ പഹാരിയ എന്നിവരുള്‍പ്പെടെ പത്ത് പേര്‍ക്കാണ് ലിമിറ്റഡ് എഡിഷനായ വാച്ച് സമ്മാനിച്ചത് .

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷാറുഖ് ഖാന്റെ അടക്കമുള്ള താരങ്ങളുടെ ചിത്രങ്ങൾ വൈറലായിരിക്കുവാണ് . 41 എംഎം 18കെ പിങ്ക് ഗോള്‍ഡ് കെയ്‌സും സഫയര്‍ ക്രിസ്റ്റൽ ബാക്കുമുള്ള ഈ വാച്ചിന് സ്‌ക്രൂ ലോക്ക്ഡ് ക്രൗണാണുള്ളത്. 40 മണിക്കൂറോളം പവര്‍ റിസേര്‍വുള്ള വാച്ചിനൊപ്പo 18കെ പിങ്ക് ഗോള്‍ഡ് ബ്രെയ്‌സ്‌ലെറ്റും നീല നിറത്തിലുള്ള ഒരു എക്‌സ്ട്രാ സ്ട്രാപ്പുമുണ്ട്.

വാച്ചുകൾ ഏറെ ഇഷ്ടപ്പെടുന്ന ആനന്ദിന് ഇതിന് വേണ്ടി മാത്രമായ ശേഖരം തന്നെയുണ്ട് . വിവാഹത്തിന് വേണ്ടി മാത്രം റിച്ചാർഡ് മില്ലിന്റെ 55 കോടി വില വരുന്ന വാച്ചാണ് അനന്ത് അണിഞ്ഞത്.

വിവാഹാഘോഷം മനോഹരമാക്കാൻ ബോളിവുഡിലെ മുന്‍നിര താരങ്ങളായ ഷാറുഖ് ഖാനും അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനുമെല്ലാം കുടുംബസമേതമാണ് വിവാഹത്തിനെത്തിയത്. കൂടാതെ തമിഴില്‍ നിന്നും സൂര്യ, നയൻതാര, അറ്റ്‍ലി എന്നിവരും മലയാളത്തിൽ നിന്നും പൃഥ്വിരാജു.സുപ്രിയയും അതിഥികളായി പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *