Your Image Description Your Image Description

തമിഴ്‌നാട്ടിന്റെ തെക്കും വടക്കുമുള്ള ജില്ലകളില്‍ ഈ മാസമുണ്ടായ പ്രളയങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന് സ്ഥിരം ദുരിതാശ്വാസനിധിയായി 12,659 കോടി രൂപ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട സ്റ്റാലിന്‍, സംസ്ഥാനത്തിന് അടിയന്തരസഹായമായി 7033 കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയില്‍നിന്ന് 2000 കോടി രൂപ അടിയന്തരമായി നല്‍കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്. ബുധനാഴ്ച ചെന്നൈയില്‍ തിരിച്ചെത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. ചീഫ് സെക്രട്ടറി ശിവദാസ് മീണ അദ്ദേഹത്തെ വിവരങ്ങള്‍ ധരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *