Your Image Description Your Image Description

ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി. കേരളമുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് 1000 പ്രത്യേക സർവീസുകൾ നടത്തും. 22, 23 തീയതികളിലായിട്ടാണ് പ്രത്യേക സർവീസ് നടത്തുന്നത്. കേരളത്തിലേക്കുമാത്രം 50-ലേറെ പ്രത്യേക സർവീസുകളുണ്ട്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, മൂന്നാർ, കോട്ടയം എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ നടത്തുന്നത്.

കേരളത്തിലേക്കുള്ള ബസുകൾ ശാന്തിനഗർ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടും. കെംപെഗൗഡ ബസ് സ്റ്റേഷനിൽനിന്ന് ധർമസ്ഥല, കുക്കെ സുബ്രഹ്മണ്യ, ശിവമോഗ, ഹാസൻ, മംഗളൂരു, കുന്ദാപുര, ശൃംഗേരി, ഹൊറനാട്, ദാവണഗെരെ, ഹുബ്ബള്ളി, ധാർവാഡ്, ബെലഗാവി, വിജയപുര, ഗോകർണ, സിർസി, കാർവാർ, റായ്ചൂരു, കലബുറഗി, ബല്ലാരി, കൊപ്പാൾ, യാദ്ഗിർ, ബീദർ, തിരുപ്പതി, വിജയവാഡ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തും. മൈസൂരു റോഡ് ബസ് സ്റ്റേഷനിൽനിന്ന് മൈസൂരു, ഹുൻസൂർ, പിരിയപട്ടണ, വിരാജ്‌പേട്ട്, കുശാൽനഗർ, മടിക്കേരി എന്നിവിടങ്ങളിലേക്കും സർവീസ് നടത്തും. മധുര, കുംഭകോണം, ചെന്നൈ, കോയമ്പത്തൂർ, തിരുച്ചി എന്നിവിടങ്ങളിലേക്കുള്ള ബസുകളും ശാന്തിനഗറിൽനിന്നാണ് പുറപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *