Your Image Description Your Image Description

ആൺസുഹൃത്തുമായുള്ള ബന്ധത്തിന് തടസ്സമായതിനാൽ ഒന്നരവയസ്സുള്ള മകനെ യുവതി പുഴയിലെറിഞ്ഞുകൊന്നു. രാമനഗര ജില്ലയിലെ ചന്നപട്ടണയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തുണിയലക്കാനെന്ന വ്യാജേന പുഴക്കരയിലെത്തിയ യുവതി മകനെ വെള്ളത്തിലെറിയുകയായിരുന്നു. പിന്നീട് കുട്ടി പുഴയിൽ വീണെന്നുപറഞ്ഞ് ആളുകളെ വിളിച്ചുകൂട്ടി. പ്രദേശവാസികൾ നടത്തിയ തിരച്ചിലിനൊടുവിൽ ബുധനാഴ്ച രാവിലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഒന്നരവയസ്സുകാരനായ ദേവരാജാണ് മരിച്ചതെന്ന് ചന്നപട്ടണ പോലീസ് അറിയിച്ചു. കുട്ടിയുടെ അമ്മ ഭാഗ്യമ്മ(21)യെ അറസ്റ്റുചെയ്തു. ഇവരുടെ പെരുമാറ്റത്തിൽ സംശയംതോന്നിയതോടെ നടത്തിയ ചോദ്യംചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. ആൺസുഹൃത്തുമായി പുറത്തുപോകുന്നതിന് കുട്ടി തടസ്സമായതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നാണ് ഇവർ പോലീസിന് നൽകിയ മൊഴി.

Leave a Reply

Your email address will not be published. Required fields are marked *