Your Image Description Your Image Description

 

 

പുത്തിഗെ:വിശുദ്ധ ഖുർആൻ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് ഘടകങ്ങളിൽ നടന്നു വരുന്ന തർതീൽ ഹോളി ഖുർആൻ പ്രീമിയോ സംസ്ഥാന മത്സരം ജൂലൈ 18 ന് പുത്തിഗെ മുഹിമ്മാത്തിൽ നടക്കും.ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിൽ ഖിറാഅത്ത്, ഹിഫ്ള്, പ്രഭാഷണം എന്നീ ഇനങ്ങളിലാണ് മത്സരം നടക്കുക.വിജയികൾ ഈ മാസം അവസാനം നടക്കുന്ന ദേശീയ മത്സരത്തിലേക്ക് യോഗ്യത നേടും.
പരിപാടിയുടെ വിജയത്തിന് അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ ചെയർമാനും സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ കൺവീനറും അബ്ബാസ് സഖാഫി മണ്ഠമ ഫിനാൻസ് കൺവീനറുമായി സ്വാഗത സംഘം നിലവിൽ വന്നു.
മുഹിമ്മാതിൽ നടന്ന യോഗത്തിൽ അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ അധ്യക്ഷത വഹിച്ചു.എസ് വൈ എസ് ജില്ലാ ഫിനാൻസ് സെക്രട്ടറി മൂസ സഖാഫി കളത്തൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ വിഷയാവതരണം നടത്തി.ഉമറുൽ ഫാറൂഖ് എ എസ്,മുഹമ്മദ്‌ നംഷാദ്, റഈസ് മുഈനി,അബ്ദുൽ ഖാദർ മുസ്‌ലിയാർ ഷേണി,മുഹമ്മദ്‌ കുഞ്ഞി ഉളുവാർ,കെ എം കളത്തൂർ,ഉമർ സഖാഫി കൊമ്പോട് മഹ്മൂദ് തൈര, ഫാറൂഖ് സഖാഫി കര, അസീസ് ഹിമമി ഗോസാഡ,ഉമൈർ സഖാഫി,അബ്ബാസ് അമ്പേരി,അബ്ദുള്ള പി. വൈ സംബന്ധിച്ചു.മൻഷാദ് അഹ്സനി സ്വാഗതവും ഫാറൂഖ് കുബണൂർ നന്ദിയും പറഞ്ഞു.

Photo:എസ് എസ് എഫ് സംസ്ഥാന തർതീൽ സ്വാഗത സംഘം രൂപീകരണ യോഗം സംസ്ഥാന ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീർ അഹ്ദൽ തങ്ങൾ വിഷയാവതരണം നടത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *