Your Image Description Your Image Description
Your Image Alt Text

കു​വൈ​ത്ത് സി​റ്റി: ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും നാ​ടു​ക​ട​ത്ത​പ്പെ​ട്ട​വ​ർ​ക്കും ദു​രി​ത ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്കും താ​ങ്ങാ​യി കു​വൈ​ത്തി​ലെ പ്ര​ധാ​ന ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ കു​വൈ​ത്ത് ഫ​ണ്ട് ഫോ​ർ അ​റ​ബ് ഇ​ക്ക​ണോ​മി​ക് ഡെ​വ​ല​പ്‌​മെ​ന്റ് (കെ.​എ​ഫ്.‌​എ.​ഇ.​ഡി). 2016 നും 2022 ​നും ഇ​ട​യി​ൽ ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ കെ.​എ​ഫ്.​എ.​ഇ.​ഡി സ​ഹാ​യ​മാ​യി ന​ൽ​കി​യ​ത് 88.1 മി​ല്യ​ൺ ഡോ​ള​റാ​ണ്.

സി​റി​യ, ബം​ഗ്ലാ​ദേ​ശ്, ഇ​റാ​ഖി​ലെ കു​ർ​ദി​സ്താ​ൻ മേ​ഖ​ല, യെ​മ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്ക് വൈ​വി​ധ്യ​മാ​ർ​ന്ന ആ​രോ​ഗ്യ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി കെ.​എ​ഫ്.‌​എ.​ഇ.​ഡി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി. അ​ഭ​യാ​ർ​ഥി​ക​ളും മാ​റ്റി​പ്പാ​ർ​പ്പി​ക്ക​പ്പെ​ട്ട​വ​രു​മാ​യ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കാ​യി ഗ​ണ്യ​മാ​യ ഗ്രാ​ന്റു​ക​ൾ ന​ൽ​കി.

അ​ടി​സ്ഥാ​ന സൗ​ക​ര്യ ഒ​രു​ക്ക​ൽ, ആ​രോ​ഗ്യ സം​ര​ക്ഷ​ണം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന ന​ൽ​കി​വ​രു​ന്ന​ത്. അ​ഭ​യാ​ർ​ഥി​ക​ളെ​യും സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും അ​സ്വ​സ്ഥ​ത​ക​ളു​ടെ​യും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ടെ​യും ഇ​ര​ക​ളെ സ​ഹാ​യി​ക്കു​ക​യെ​ന്ന​തും ന​യ​മാ​ണ്. അ​റ​ബ്, വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​തി​ൽ കെ.​എ​ഫ്.‌​എ.​ഇ.​ഡി ഫ​ണ്ട് ഫ​ല​പ്ര​ദ​മാ​യ പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്.

ലെ​ബ​നാ​ലി​ലെ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി വ​ൻ തു​ക​യാ​ണ് കെ.​എ​ഫ്.‌​എ.​ഇ.​ഡി ഇ​തു​വ​രെ ചെ​ല​വി​ട്ട​ത്. അ​ഭ​യാ​ർ​ഥി​ക​ളി​ലെ കു​ട്ടി​ക​ളു​ടെ കാ​ൻ​സ​ർ സെ​ന്റ​ർ, സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കാ​യി സ്‌​കൂ​ളു​ക​ൾ നി​ർ​മി​ക്ക​ൽ, അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​ള്ള ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​ക​ൾ, അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലെ സൗ​ക​ര്യം ഒ​രു​ക്ക​ൽ, അ​ടി​സ്ഥാ​ന ആ​രോ​ഗ്യ സം​ര​ക്ഷ​ണം എ​ന്നി​വ​ക്കാ​യി ഫ​ണ്ട് ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *