Your Image Description Your Image Description
Your Image Alt Text

 

മഞ്ചേരി : ആഗസ്റ്റ് 26 മുതൽ സെപ്തംബർ ഒന്ന് വരെ മഞ്ചേരിയിൽ നടക്കുന്ന കേരള സാഹിത്യോത്സവിൻ്റെ സോൺ, സർക്കിൾ കർമ്മ സമിതികളുടെ വിപുലീകരണവും വിവിധ പ്രവർത്തന പദ്ധതികളുടെ അവതരണവും ചർച്ചയും യൂണിറ്റ് പ്രാസ്ഥാനിക സംഗമം, കർമ്മസംഘം രൂപീകരണം എന്നിവയുടെ ആസൂത്രണവുമുൾക്കൊള്ളുന്ന സോൺ പ്രാസ്ഥാനിക സംഗമങ്ങൾക്ക് ഇന്ന് തുടക്കമാകും. വണ്ടൂർ അൽ ഫുർഖാൻ, കൊളത്തൂർ ഇർഷാദിയ്യ , മഞ്ചേരി വെസ്റ്റ് ടൗൺ സുന്നി മസ്ജിദ്, മഞ്ചേരി ഈസ്റ്റ് വടക്കാങ്ങര ഐ ഡി സി, നിമ്പൂർ മജ്മഅ് എന്നിവിടങ്ങളിൽ ഇന്ന് വൈകീട്ട് നാലിന് പ്രാസ്ഥാനിക സംഗമങ്ങൾ നടക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്ഥഫകോഡൂർ , ജില്ലാ പ്രസിഡൻ്റ് കൂറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി, സെക്രട്ടറി എ മുഹമ്മദ് പറവൂർ, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേൽമുറി,സയ്യിദ് കെ പി എച്ച് തങ്ങൾ, സി കെ ശക്കീർ അരിമ്പ്ര,സി കെ എം ഫാറൂഖ്, പിടി നജീബ്, ഡോ. എം അബ്ദുറഹിമാൻ, സൈദ് മുഹമ്മദ് അസ്ഹരി,കെ പി മുഹമ്മദ് യൂസുഫ്, കെ തജ്മൽ ഹുസൈൻ, സി.കെ എം ശാഫി സഖാഫി, യൂസുഫലി സഖാഫി, ഉനൈസ് സഖാഫി കാരക്കുന്ന് വിഷയാവതരണം നടത്തും. തുടർ ദിവസങ്ങളിൽ മുഴുവൻ സോൺ പ്രാസ്ഥാനിക സംഗമങ്ങളും പൂർത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *