Your Image Description Your Image Description
Your Image Alt Text

 

കൊച്ചി: ഗ്രീവ്സ് കോട്ടൺ ലിമിറ്റഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് (ജിഇഎംപിഎൽ) രാജ്യത്തെ ആദ്യ ഉയർന്ന പ്രകടനമുള്ള ഫാമിലി ഇലക്ട്രിക് സ്‌കൂട്ടർ ആംപിയർ നെക്സസ് 1,09,900 രൂപ തുടക്ക നിരക്കിൽ (എക്സ് ഷോറൂം) അവതരിപ്പിച്ചു. ആംപിയർ നെക്സസ് പൂർണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച് നിർമ്മിച്ചിരിക്കുന്നതാണ്.

സൻസ്‌കാർ അക്വ, ഇന്ത്യൻ റെഡ്ഡ്, ലൂണാർ വൈറ്റ്, സ്റ്റീൽ ഗ്രേ എന്നിങ്ങനെ നാല് ആകർഷകമായ നിറങ്ങളിൽ ആംപിയർ നെക്സസ് ലഭ്യമാണ്. ഉയർന്ന പ്രകടനവും മറ്റു സവിശേഷതകളും വൈദ്യുത സ്‌കൂട്ടർ അനുഭവത്തെ പുനർ നിർവചിച്ചു കൊണ്ട് സമാനതകളില്ലാത്ത സ്റ്റൈലും പ്രകടനവും ഇന്റലിജൻസും സുരക്ഷിതത്വവും ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു.

‘സുസ്ഥിര ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിലെ ഞങ്ങളുടെ പ്രതിബദ്ധതയുടെ അവിസ്മരണീയമായ ഒരു നേട്ടമായി മാറിയിരിക്കുകയാണ് പുതുപുത്തൻ ആംപിയർ നെക്സസ് എന്ന ഉയർന്ന വേഗതയുള്ള ഇലക്ട്രിക് സ്‌കൂട്ടറിന്റെ ലോഞ്ചിംഗ്. വൈദ്യുത സഞ്ചാരത്തെ ജനാധിപത്യവൽക്കരിക്കുന്ന മുന്നോട്ടുളള ഓരോ നീക്കങ്ങളും നടത്തിക്കൊണ്ട് ഞങ്ങൾ കൂടുതൽ എല്ലാവരേയും ഉൾപ്പെടുത്തുന്നതും സുസ്ഥിരവുമായ ഭാവിയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ‘ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സി ഇ ഒയുമായ ശ്രീ കെ വിജയകുമാർ പറഞ്ഞു, ‘

രണ്ട് വേരിയന്റുകളിലായി (നെക്സസ് ഇ എക്സ്, നെക്സസ് എസ് ടി) ആംപിയർ നെക്സസ് ഓൺലൈനിൽ ഇന്നുമുതൽ ബുക്ക് ചെയ്യാൻ കഴിയും. ഇന്ത്യയിൽ ഉടനീളമുള്ള 400-ലധികം ഡീലർഷിപ്പുകളും ടച്ച് പോയന്റുകളും വഴി 2024 മെയ് രണ്ടാം പകുതിയിൽ ടെസ്റ്റ് റൈഡുകളും ഡെലിവറിയും ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *