Your Image Description Your Image Description

ചെന്നൈ: ദക്ഷിണാഫ്രിക്കെക്കെതിരായ ഏക ടെസ്റ്റിൽ ഇന്ത്യൻ വനിതകൾക്ക് പത്തുവിക്കറ്റിന്റെ തകർപ്പൻ ജയം. ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിങ്സിൽ 373 റൺസിന് എറിഞ്ഞിട്ട ഇന്ത്യക്ക് ജയിക്കാൻ 37 റൺസ് മാത്രം മതിയായിരുന്നു.

വിക്കറ്റൊന്നും നഷ്ടമാവാതെ ഇന്ത്യ ലക്ഷ്യത്തിലെത്തി. 24 റൺസുമായി ഷഫാലി വർമയും 13 റൺസുമായി ശുഭ സതീഷും പുറത്താകാതെ നിന്നു. ആറ് വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ കുറിച്ച 603 റൺസെന്ന ഒന്നാം ഇന്നിങ്സ് സ്കോറിനുള്ള മറുപടിയിൽ 266ന് പുറത്തായ ദക്ഷിണാഫ്രിക്ക ഫോളോ ഓൺ വഴങ്ങിയിരുന്നു.

രണ്ടാം ഇന്നിങ്സിൽ സുനെ ലൂസിന്റെയും (109) ലോറ വോൾവാർട്ടിന്റെയും (122) സെഞ്ച്വറിയുടെ ബലത്തിൽ ശക്തമായി തുടങ്ങിയെങ്കിലും നാലാം ദിനം തകർന്നടിഞ്ഞു. രണ്ട് വിക്കറ്റിന് 232 റൺസെന്ന നിലയിൽ ഇന്ന് ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് 141 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *