Your Image Description Your Image Description

നീലഗിരിയിൽ വിനോദസഞ്ചാരികള്‍ക്ക് ജൂണ്‍ 30 വരെ ഇ-പാസ് നിര്‍ബന്ധമാക്കി. വേനല്‍ക്കാലത്ത് ഹില്‍ സ്റ്റേഷനുകളിൽ വേനല്‍ക്കാലത്ത് സന്ദര്‍ശകരുടെ എണ്ണത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ ലഭ്യമാകുന്നതിനാണ് ഇ-പാസ് സംവിധാനമേര്‍പ്പെടുത്തിയതെന്ന് ജില്ലാഭരണകൂടം വ്യക്തമാക്കി. അതിനാൽ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ഇ-പാസുകള്‍ നല്‍കുന്നുണ്ട്.

വിനോദസഞ്ചാരികള്‍ക്ക് മറ്റു നിയന്ത്രണങ്ങളില്ലെന്നും വാഹനങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് ഇ-പാസ് നിര്‍ബന്ധമാണെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം ഇ-പാസുകള്‍ പ്രദേശവാസികള്‍ക്കും ബസ് യാത്രികര്‍ക്കും പാസുകള്‍ ആവശ്യമില്ലെന്നുo കൂടി കൂട്ടിച്ചേർത്തു .

ഈ ഇ-പാസ് ലഭ്യമാക്കുന്നതിന് നിലവിൽ എല്ലാ ചെക്‌പോസ്റ്റുകളിലും സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്. അതിനായി ചെക്പോസ്റ്റുകളില്‍ എത്തുന്നവർ സ്ഥാപിച്ചിരിക്കുന്ന ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്ത് വാഹനരേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാക്കും .

കൂടാതെ എല്ലാ ചെക്‌പോസ്റ്റുകളിലും കര്‍ശനപരിശോധന തുടരുമെന്നും ഇത് ലഹരിക്കടത്തിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണിതെന്നും സഹകരണം തുടരണമെന്നും പോലീസ് പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *