Your Image Description Your Image Description

ആലപ്പുഴ: മദ്യലഹരിയില്‍ യുവാവ് അനിയനെ കുത്തിക്കൊന്നു. പ്രതി പോലീസ് പിടിയിലായി .കായംകുളം രണ്ടാംകുറ്റി ദേശത്തിനകം ലക്ഷംവീട് കോളനിയില്‍ സാദിഖ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത് . സംഭവത്തിൽ സാദിഖിന്‍റെ സഹോദരൻ ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .

മദ്യപിച്ചെത്തിയ ഷാജഹാനും അനിയനും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും . അതിൽ പ്രകോപിതനായ ഷാജഹാന്‍ അനിയനെ കുത്തുകയായിരുന്നു. ശേഷം ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു . കേസിൽ അറസ്റ്റിലായ ഷാജഹാനെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *