Your Image Description Your Image Description

 

ഡൽഹി: കേന്ദ്രമന്ത്രിയായ ശേഷമുള്ള ആദ്യ പിറന്നാൾ ദിനം സഹപ്രവർത്തകർക്കൊപ്പം ആഘോഷിച്ച് സുരേഷ് ​ഗോപി. രാവിലെ പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥർക്കൊപ്പം കേക്ക് മുറിച്ചാണ് സുരേഷ് ​ഗോപി പിറന്നാൾ ആഘോഷിച്ചത്. രാവിലെ ആർകെ പുരം അയ്യപ്പ ക്ഷേത്രത്തിലും സുരേഷ് ​ഗോപി ദർശനം നടത്തിയിരുന്നു. പിറന്നാൾ ദിനത്തിൽ പാർലമെന്റിലാണ് സുരേഷ് ​ഗോപി കൂടുതല് സമയം ചിലവഴിച്ചത്.

തൃശൂരിൽ നിന്നുള്ള എംപിയായ സുരേഷ് ഗോപി മലയാളത്തിലായിരുന്നും എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതിജ്ഞ. കൃഷ്ണാ ഗുരുവായൂരപ്പാ എന്ന് വിളിച്ചുകൊണ്ടായിരുന്നു തുടക്കം. മന്ത്രിമാരിൽ 43-ാമനായിട്ടായിരുന്നു സുരേഷ്ഗോപിയുടെ സത്യപ്രതിജ്ഞ. ബിജെപിയുടെ കേരളത്തിൽ നിന്നുള്ള ആദ്യ ലോക്സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സർക്കാരിൽ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് അദ്ദേഹം. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം.

 

Leave a Reply

Your email address will not be published. Required fields are marked *