Your Image Description Your Image Description

 

 

കൊച്ചി: ടാറ്റാ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയുടെ പ്രീമിയം ജുവല്ലറി ബ്രാൻഡായ തനിഷ്‌ക് പാരീസിലെ ഹോട്ട് കൊട്ട്യോർ വീക്ക് 2024-ൽ തങ്ങളുടെ എൻചാൻറഡ് ട്രെയിൽസ് ശേഖരം അവതരിപ്പിച്ചു. ഫാഷൻ ലോകത്തിൻറെ മെക്കയായി അറിയപ്പെടുന്ന ഇവൻറാണ് പാരീസ് ഹോട്ട് കൊട്ട്യോർ വീക്ക്. എൻചാൻറഡ് ട്രെയിൽസ് ശേഖരത്തിലെ ഓരോ ആഭരണവും അപൂർവ്വ ഡയമണ്ടുകൾ ഉൾക്കൊള്ളുന്ന യഥാർത്ഥ കലാസൃഷ്ടിയാണ്.

പ്രകൃതിയുടെ സങ്കീർണമായ സൗന്ദര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ആഭരണങ്ങളാണ് എൻചാൻറഡ് ട്രെയിൽസ് ശേഖരത്തിലുള്ളത്. ഒഴുകുന്ന നദിയുടേയും വെളിച്ചത്തിൻറേയും വെള്ളത്തിൻറെയും വിടരുന്ന പുഷ്പത്തിൻറെയും ചില്ലകളുടെ ചലനത്തിൻറെയും കാടിൻറെ മർമരത്തിൻറേയുമെല്ലാം ചാരുത പ്രതിഫലിപ്പിക്കുന്നവയാണ് അവ.

പാരീസിലെ ഹോട്ട് കൊട്ട്യോർ വീക്കിൽ 2021-ൽ തുടക്കം കുറിച്ച ആദ്യ ഇന്ത്യൻ വനിതാ ഡിസൈനറായ വൈശാലി ഷഡാൻഗുലെയുമായാണ് തനിഷ്‌ക് ഈ വർഷം സഹകരിക്കുന്നത്. വൈശാലിയുടെ കാഴ്ചപ്പാടുകളും തനിഷ്‌കിൻറെ തത്വങ്ങളും കൃത്യമായി യോജിച്ചു പോകുന്നവയാണ്.

അതുല്യമായ കരവിരുതിൻറേയും പുനർനിർവചിച്ച അഭിരുചിയുടേയും ആഘോഷമാണ് എൻചാൻറഡ് ട്രെയിൽസെന്ന് ടൈറ്റൻ കമ്പനിയുടെ ചീഫ് ഡിസൈൻ ഓഫിസർ രേവതി കാന്ത് പറഞ്ഞു. പാരീസ് ഹോട്ട് കൊട്ട്യോർ ഫാഷൻ രംഗത്തെ പുതുമയുടേയും ആഡംബരത്തിൻറേയും ഉന്നത വേദിയായാണ് കണക്കാക്കപ്പെടുന്നത്. നമ്മുടെ കലാകാരൻമാരുടേയും കരവിരുതിൻറേയും മികവ് പ്രദർശിപ്പിക്കാനുള്ള അതുല്യമായ വേദി കൂടിയാണിത്. വൈശാലി ഷഡാൻഗുലെയുമായുള്ള തങ്ങളുടെ പങ്കാളിത്തം കരവിരുതിൻറേയും സമകാലീക ഡിസൈനിൻറേയും മികച്ച കൂട്ടുകെട്ടാണ് ലഭ്യമാക്കുന്നത്. വൈശാലിയുടെ സവിശേഷമായ രീതികൾ പ്രകൃതിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടുള്ള തങ്ങളുടെ ഡയമണ്ട് ശേഖരങ്ങളുടെ തീമിനു കൂടുതൽ ശക്തിയേകുന്നുവെന്നും രേവതി കാന്ത് കൂട്ടിച്ചേർത്തു.

ഫാഷൻറെ ആഗോള തലസ്ഥാനമായ പാരീസിലെത്തുമ്പോൾ തനിഷ്‌കിൻറെ ഏറ്റവും പുതിയ ശേഖരം വെറും ജുവല്ലറിയേക്കാൾ ഏറെയാണ് കാഴ്ച വെക്കുന്നത്. മികച്ച കരവിരുതും പുതുമയുള്ള ഡിസൈനും ഇതിൽ ദൃശ്യമാണ്. ഇതിലെ ഓരോ ആഭരണവും മികച്ച ശ്രദ്ധയോടെ തയ്യാറാക്കിയതും കാലാതീതമായ സൗന്ദര്യവും വശ്യതയും ഒത്ത് ചേർന്നതുമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *