Your Image Description Your Image Description

പനമരം: ഇടവേളകളില്ലാതെ എത്തുന്ന ആനക്കൂട്ടങ്ങളെകൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് വയനാട് ജില്ലയിലെ നീർവാരമെന്ന കാർഷിക ഗ്രാമം. ഇരുട്ടുവീണാൽ കാടിറങ്ങുന്ന കൊമ്പന്മാർ കൃഷി വ്യാപകമായി നശിപ്പിക്കുന്നു. ഇതിന് പിന്നാലെ പകൽ നേരത്ത് തോട്ടങ്ങളിൽ തമ്പടിക്കുന്നതാണ് കാട്ടാനക്കൂട്ടത്തിന്റെ പുതിയ ശീലം.

ഒന്നല്ല, ഒരുപാടുണ്ട് ആനകളാണ് നീർവാരത്തേക്ക് എത്തുന്നത്. ഇത് ഒറ്റപ്പെട്ടതല്ല സംഭവമല്ല. ഒരുപാട് തവണയായി ഇത്തരത്തിൽ കാട്ടാനക്കൂട്ടമെത്തുന്നത്. വീട്ടുമുറ്റത്തും കൃഷിയിടത്തിലും ആനയെത്തും. പ്രദേശത്ത് ആനയ്ക്ക് വേണ്ടി വച്ചത് പോലെയാണ് വാഴയും കവുങ്ങും തെങ്ങുമെല്ലാം. തോട്ടത്തിൽ ഇറങ്ങിയാൽ പിന്നെ കർഷകന് ഒന്നും ബാക്കി കിട്ടില്ല. കുന്നോളം പരാതിയാണ് നീർവാരത്തുകാർക്ക് പറയാനുള്ളത്. ഇരുട്ടുവീണാൽ പിന്നെ കാട്ടാനകളുടെ വിലസലാണ്. ഇതുവഴി വന്ന് കാട്ടാനകൾക്ക് പതിവ് വഴികൾ, പതിവ് തോട്ടങ്ങൾ എന്ന രീതിയിലാണ് ആക്രമണം. നേരം പുലരുമ്പോൾ മടങ്ങുന്ന ശീലം തെറ്റിയാൽ പിന്നെ വനംവകുപ്പിന് പിടിപ്പത് പണിയാകും.

ഇന്നലെ പരിയാരത്ത് തമ്പടിച്ച കാട്ടാനകളെ ഏറെ പണിപ്പെട്ടാണ് കാടുകയറ്റിയത്. കഴിഞ്ഞ ഏപ്രിലിൽ ഇതേ പ്രദേശത്ത് ഒരൊറ്റക്കൊമ്പൻ കാപ്പിത്തോട്ടത്തിൽ ഷോക്കേറ്റ് ചരിഞ്ഞിരുന്നു. തെങ്ങ് മറിച്ചിടുമ്പോഴാണ് അപകടം. ജനുവരിയിൽ അമ്മാനിയിൽ ജനവാസ മേഖലയിൽ തമ്പടിച്ചത് എട്ടു ആനകൾ. ഏറെ പണിപ്പെട്ടാണ് അന്ന് ആർആർടി സംഘം ഇവയെ തുരത്തിയത്. ആനശല്യത്തിന് മേഖലയിൽ സുരക്ഷിത പ്രതിരോധ സംവിധാനമില്ലാത്തതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം.

Leave a Reply

Your email address will not be published. Required fields are marked *