Your Image Description Your Image Description

തിരുവനന്തപുരം: വീടുകൾക്ക് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു . ശ്രീകാര്യം കല്ലമ്പള്ളിയിൽ വീടുകൾക്ക് നേരെയാണ് രണ്ടം​​ഗ സംഘത്തിൻറെ ആക്രമണം നടന്നത് . പോങ്ങുമൂട് സ്വദേശികളായ മധു, കുട്ടൻ എന്ന മഹേഷ് എന്നിവരാണ് മാരകായുധങ്ങളുമായി വീടുകളിലെത്തി അപകട ഭീഷണി മുഴക്കിയത്. കല്ലമ്പള്ളി സ്വദേശികളായ അരുൺ, രാജീവ്, അനി എന്നിവരുടെ വീടുകൾക്ക് നേരെയായിരുന്നു ആക്രമണം നടത്തിയത് . ഞായറാഴ്ച പുലർച്ചെ 2.30-നായിരുന്നു സംഭവം നടന്നത് .

ഇരുവരും മാരകങ്ങളുമായി മൂന്നുപേരുടെയും വീടുകളിൽ അർധരാത്രി എത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ വീടിൻറെ വാതിലിൽ വാളുകൊണ്ട് വെട്ടുകയും ഭീഷണി മുഴക്കുകയും ചെയ്തു. ആക്രമണം നടത്തിയ ഇരുവരും സി.പി.എം പ്രവർത്തകരാണ്. സി.ഐ.ടി.യു. യൂണിയൻ തൊഴിലാളിയാണ് മധു. ഇരുവരും നിരവധി കേസുകളിൽ പ്രതികളാണെന്നാണ് നാട്ടുകാർ പറയുന്നത്.

ശ്രീകാര്യം പോലീസ് വീട്ടുകാരുടെ പരാതിയെത്തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിൽ എന്താണ് കാരണമെന്ന് അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *