Your Image Description Your Image Description

റായ്പുര്‍: ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തിൽ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ജീവൻ നഷ്ടമായി. ഛത്തീസ്ഗഢില്‍ നക്സൽ കലാപബാധിത പ്രദേശമായ സുക്മയിലുണ്ടായ സ്ഫോടനത്തിലാണ് സി.ആർ.പി.എഫ് കോബ്ര യൂണിറ്റിലെ രണ്ട് ജവാന്മാർക്ക് വീരമൃത്യു സംഭവിച്ചത് .സ്ഫോടനത്തിൽ ഷൈലേന്ദ്ര (29), വിഷ്ണു ആർ.(35) എന്നിവരാണ് വീരമൃത്യു വരിച്ചത്. അപകടത്തിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട് . ഞായറാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം നടന്നത് .

ആക്രമണം പ്രധാനമായും സുരക്ഷാസേനയുടെ വാഹനവ്യൂഹം ലക്ഷ്യമിട്ടായിരുന്നു .സുരക്ഷാ ഉദ്യോ​ഗസ്ഥർ ട്രക്കിലും ഇരുചക്രവാഹനങ്ങളിലുമായിരുന്നു . ആക്രമണം നടന്നത് ജ​ഗർ​ഗുണ്ടാ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു . ആ സമയത്ത് വാഹനത്തിലെ ഡ്രൈവറായിരുന്ന വിഷ്ണുവിന്റെ ജീവനാണ് നഷ്ടപ്പെട്ടത് .

സ്ഫോടനം നടന്ന പാശ്ചാത്തലത്തിൽ കൂടുതൽ സേനയെ പ്രദേശത്ത് അയച്ചതായാണ് റിപ്പോർട്ട്. അക്രമണത്തിൽ മരിച്ചവരുടെ മൃതദേഹം വനത്തിൽ നിന്നും മാറ്റിയിട്ടുണ്ട്. അതേസമയം പ്രദേശത്ത് തിരച്ചിൽ പുരോ​ഗമിക്കുകയാണ് .

Leave a Reply

Your email address will not be published. Required fields are marked *