Your Image Description Your Image Description

കണ്ണൂര്‍: പയ്യന്നൂരില്‍ പ്രവാസിയുടെ വീട്ടില്‍ നിന്ന് 75 പവന്‍ സ്വര്‍ണവും പണവുo മോഷണം പോയി . ഇന്നലെയാണ് പെരുമ്പയിലെ സി എച്ച് സുഹറയുടെ വീട്ടിൽ രാത്രി മോഷണം നടന്നത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു .

കുടുംബാംഗങ്ങള്‍ വീടിന്റെ മുകള്‍നിലയിലെ റൂമിലാണ് കിടന്ന് ഉറങ്ങുന്നത് . കവർച്ച നടന്നത് താഴത്തെ നിലയിലുള്ള മുറികള്‍ കുത്തിത്തുറന്നാണ് കവര്‍ച്ച നടന്നത് . രാവിലെ വീട്ടുകാര്‍ റൂം നോക്കിയപ്പോളാണ് കവർച്ച നടന്നത് മനസിലായത്. വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് കുത്തിത്തുറന്നായിരുന്നു കാണപ്പെട്ടത് . രണ്ട് കിടപ്പുമുറികളും ഷെല്‍ഫും കുത്തി തുറന്ന അവസ്ഥയിലായിരുന്നു. കൂടാതെ അവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം വാരി വലിച്ചിട്ട നിലയിലും. വാതില്‍ കുത്തിത്തുറക്കാന്‍ വേണ്ടി ഉപയോഗിച്ചെന്ന് കരുതുന്ന കത്തിയും മുറിയില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സുഹറയുടെ ഭര്‍ത്താവ് അസുഖബാധിതനായതിനാല്‍ ഇവര്‍
ചികിത്സക്കായി ആശുപത്രിയിലായിരുന്നു. അതേസമയം മകന്റെ ഭാര്യയും അവരുടെ മകളും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. ഈ അവസരം മോഷ്ടാക്കള്‍ മനസിലാക്കിയിരുന്നതായികുടുംബാംഗങ്ങള്‍ സംശയം ഉന്നയിച്ചു . സംഭവത്തിൽ പയ്യന്നൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *