Your Image Description Your Image Description

ചെന്നൈ: നടി നയന്‍താരയ്‌ക്കെതിരേ ധനുഷ് മദ്രാസ് ഹൈക്കോടതിയില്‍.’നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയ്ല്‍’ എന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാണിച്ചതിനാണ് നടൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

നയന്‍താര, സംവിധായകനും ഭര്‍ത്താവുമായ വിഘ്‌നേഷ് ശിവവനും  റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവര്‍ക്കെതിരേ ധനുഷും കെ. രാജയുടെ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡുമാണ് ഹൈക്കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്‌തു. നയന്‍താര പകര്‍പ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയില്‍ സമർപ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

നേരത്തേ ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിനെതിരേ ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. നടനെതിരെ നയന്‍താര മൂന്നുപേജുള്ള കുറിപ്പ് സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചതോടെ സംഭവം വലിയ വിവാദമായി.

 

Leave a Reply

Your email address will not be published. Required fields are marked *