Your Image Description Your Image Description

ക​ല​ബു​ര്‍​ഗി: ക​ര്‍​ണാ​ട​ക​യി​ല്‍ ഡോ​ക്ട​റു​ടെ വേ​ഷ​ത്തി​ലെ​ത്തി ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. സം​ഭ​വം ന​ട​ന്ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പോ​ലീ​സ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി.

തി​ങ്ക​ളാ​ഴ്ച ക​ല​ബു​ര്‍​ഗി​യി​ലെ സ​ര്‍​ക്കാ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ചി​ത്താ​പൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ രാ​മ​കൃ​ഷ്ണ​യു​ടേ​യും ക​സ്തൂ​രി​യു​ടേ​യും കു​ഞ്ഞി​നെ​യാ​ണ് കടത്തിക്കൊണ്ട് പോയത്.

കു​ഞ്ഞി​നെ കൂ​ടു​ത​ല്‍ ചി​കി​ത്സ​യ്ക്കാ​യി ഐ​സി​യു​വി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് അ​മ്മ​യു​ടെ അ​രി​കി​ല്‍​നി​ന്നും എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്.​ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും കു​ഞ്ഞി​നെ തി​രി​കെ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​ന്വേ​ഷി​ച്ച​തോ​ടെ​യാ​ണ് കുട്ടിയെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി എന്ന് മനസിലായത്.

ര​ണ്ട് യു​വ​തി​ക​ളാ​ണ് കു​ഞ്ഞി​നെ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കു​ഞ്ഞി​നെ ക​ണ്ടെ​ത്താ​ന്‍ നി​ര്‍​ണാ​യ​ക​മാ​യത്. ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘ​ത്തി​ല്‍​പ്പെ​ട്ട മൂ​ന്ന് സ്ത്രീ​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി​.

Leave a Reply

Your email address will not be published. Required fields are marked *