Your Image Description Your Image Description

ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) അംഗരാജ്യങ്ങളിലെ വാർത്താ ഏജൻസികൾക്കായി സംയുക്ത വാർത്താ ആപ്ലിക്കേഷന്റെ പൈലറ്റ് പതിപ്പ് പുറത്തിറക്കി. തിങ്കളാഴ്ച നടന്ന ജി.സി.സി ഇൻഫർമേഷൻ മന്ത്രിമാരുടെ 28-ാമത് യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. കുവൈത്ത് ഇൻഫർമേഷൻ മന്ത്രി അബ്ദുൾറഹ്‌മാൻ അൽ മുതൈരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ-ബുദൈവി പങ്കെടുത്തു.

സ്മാർട്ട്ഫോണുകളിലും ടാബ്ലെറ്റുകളിലും ലഭ്യമാകുന്ന പുതിയ ആപ്ലിക്കേഷൻ, അംഗരാജ്യങ്ങളിലെ ഔദ്യോഗിക വാർത്താ ഏജൻസികളിൽ നിന്നുള്ള വിശ്വസനീയവും നേരിട്ടുള്ളതുമായ വാർത്താ ഉള്ളടക്കം നൽകും. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം മുന്നോട്ട് പോകാനും പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ ഗൾഫ് മാധ്യമങ്ങളുടെ സാന്നിധ്യം വർധിപ്പിക്കാനുമുള്ള കൗൺസിലിന്റെ പ്രതിബദ്ധതയാണ് ഈ സംരംഭം.

സംയുക്ത ഗൾഫ് മാധ്യമ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിശ്വസനീയവും വേഗതയേറിയതുമായ വിവരങ്ങൾ ഏകീകൃതമായി പ്രചരിപ്പിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ ആപ്ലിക്കേഷനെന്ന് അൽ-മുതൈരി വിശേഷിപ്പിച്ചു. സെക്രട്ടറി ജനറൽ അൽ-ബുദൈവി ഈ ആപ്ലിക്കേഷനെ ‘ഗൾഫ് മാധ്യമരംഗത്തെ ഒരു കുതിച്ചുചാട്ടം’ എന്ന് പ്രശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *