Your Image Description Your Image Description

ലോകമെമ്പാടുമുള്ള നിയമ നിർവഹണ ഏജൻസികൾ, നയരൂപകർത്താക്കൾ, സുരക്ഷാവിദഗ്ധർ എന്നിവരൊന്നിക്കുന്ന ലോക പോലീസ് ഉച്ചകോടി ദുബായിൽ തുടങ്ങി. ‘പോലീസിന്റെ ഭാവി വിഭാവനംചെയ്യുക’ എന്ന പ്രമേയത്തിൽ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്.

300-ലേറെ പ്രഭാഷകരും വിദഗ്ധരും ത്രിദിന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ആഗോള സുരക്ഷാവെല്ലുവിളികളെ അഭിസംബോധനചെയ്യുന്നതിലും നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ കാണുന്നതിനും ഉച്ചകോടി നിർണായകമാകും. സൈബർ സുരക്ഷ, കുറ്റകൃത്യങ്ങൾക്കെതിരേയുള്ള പോരാട്ടം, പോലീസ് പ്രവർത്തനങ്ങളിലെ നിർമിതബുദ്ധിയുടെ പങ്ക്, സാമൂഹികസുരക്ഷ, നിലവിലെ സുരക്ഷാഭീഷണികൾ എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും.

Leave a Reply

Your email address will not be published. Required fields are marked *