Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: മേ​ക്കോ​ഴൂ​ർ ഋ​ഷി​കേ​ശ ക്ഷേ​ത്ര​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ എ​ട്ടു​പേ​ർ പോലീസ് ക​സ്റ്റ​ഡി​യി​ൽ. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ക്ഷേ​ത്ര​ത്തി​ൻ​റെ ബ​ലി​ക്ക​ൽ പു​ര​യി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ക്ഷേ​ത്ര ജീ​വ​ന​ക്കാ​ര​നെ മ​ർ​ദ്ദി​ക്കു​ക​യും ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ചി​രു​ന്ന ക​ട്ടൗ​ട്ടും മ​റ്റും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം ഗാ​ന​മേ​ള​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

മ​ദ്യ​ല​ഹ​രി​യി​ൽ ഡി​വൈ​എ​ഫ്ഐ​ക്കാ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് എ​ന്ന് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു. ക്ഷേ​ത്ര​സം​ര​ക്ഷ​ണ​സ​മി​തി ഇ​ന്ന് മൈ​ല​പ്ര പ​ഞ്ചാ​യ​ത്തി​ൽ ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *