Your Image Description Your Image Description

കെ മുരളീധരനെ കോൺഗ്രസുകാർക്കും പോലും വലിയ വിലയില്ലാതായിട്ട് കാലം കുറെയായി തന്നെ കൊണ്ട് കൂടിയാൽ കൂടുന്നത് പറഞ്ഞാൽ മതിയെന്ന് പലപ്പോഴും പൊതുജനം പറഞ്ഞിട്ടുള്ളത് ആണ് പക്ഷേ വലിയ വീരവാദങ്ങൾ പറയാൻ മുരളീധരനെ കഴിഞ്ഞ് മറ്റാരുമുള്ളൂ. ഇന്നലെ പിണറായി സർക്കാരിനെ താഴെ ഇറക്കാൻ ഒരുമ്പെട്ട് ഇറങ്ങിയിരിക്കുകയായിരുന്നു മുരളീധരൻ. മുരളീധരൻ ഒരാൾ വിചാരിച്ചാൽ മാത്രമേ ഇനി ഇടതുപക്ഷ സർക്കാരിനെ അധികാരത്തിൽ നിന്ന് ഒഴിപ്പിച്ച് കോൺഗ്രസിനെ അവരോധിക്കാൻ കഴിയൂ എന്ന സ്ഥിതിയാണ് കേരള രാഷ്ട്രീയത്തിൽ എന്ന് തോന്നും മുരളീധരന്റെ വെളിപാടുകൾ കേട്ടാൽ.ഇപ്പോൾ വീണ്ടും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സന്താനോത്പാദന ശേഷിയില്ലാത്ത ആളെ പോലെയാണ് പിണറായിയുടെ അവകാശവാദമെന്ന് കെ. മുരളീധരന്‍ പറഞ്ഞു. കെപിസിസി സംവിധാന്‍ ബച്ചാവോ പൊതുസമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം.സ്വന്തം സംസ്കാരത്തിന് ഉതകുന്ന തരത്തിൽ മാത്രമേ ഏതൊരാൾക്കും സംസാരിക്കാൻ കഴിയും ഇനി മന്ത്രിയാണെങ്കിലും പോലീസ് ആണെങ്കിലും സ്വന്തം വ്യക്തിത്വം മാറ്റിവയ്ക്കാൻ കഴിയില്ലല്ലോ. ഒരു മുഖ്യമന്ത്രിക്കെതിരെ എത്ര സംസ്കാരമില്ലാത്ത വാക്കുകളാണ് കോൺഗ്രസ് നേതാവിന്റെ വായിൽ നിന്ന് വരുന്നതെന്ന് കേൾക്കണം. ഒന്നുമില്ലെങ്കിലും കോൺഗ്രസിലെ ഏറ്റവും മുതിർന്ന ബഹുമാനപ്പെട്ട നേതാവ് കരുണാകരന്റെ മകനാണ് എന്നുള്ള സാമാന്യബോധം എങ്കിലും സ്വന്തം സംസാരത്തിൽ ഉണ്ടാകേണ്ടതല്ലേ. കോൺഗ്രസുകാർക്ക് മാത്രമാണ് ഓരോ പദ്ധതിയുടെയും ഓരോ സ്ഥാനങ്ങളുടെയും അച്ഛന് ചൊല്ലിയുള്ള സംശയം അതെന്താണ് കോൺഗ്രസുകാർക്ക് ഇത്രയും പിതൃത്വത്തിന് ചൊല്ലിയുള്ള സംശയമെന്ന് പൊതുജനത്തിന് അറിയില്ല. കോൺഗ്രസ് പ്രസ്ഥാനത്തിന്റെ തലപ്പത്ത് കൃത്യമായ നിയന്ത്രണം നടത്താൻ പിതൃത്വം പറയാൻ ഒരാളില്ലാത്തതിന്റെ കുറവാണ് ഇതൊക്കെ എന്ന് മാത്രമാണ് പറയാനുള്ളത്.യുഡിഎഫിന്റെ കുട്ടികളുടെ അവകാശം ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നു. ഒരു നാണവുമില്ലാതെ യുഡിഎഫ് പദ്ധതികളുടെ പിതൃത്വം പിണറായി ഏറ്റെടുക്കുകയാണ്. ‘സന്താനോത്പാദന ശേഷിയില്ലാത്ത ആള്‍ അയല്‍വീട്ടിലെ കുട്ടിയോട് ഞാനാണ് അച്ഛന്‍ എന്ന് പറയുന്നതു പോലെയാണ് പിണറായിയുടെ അവകാശവാദം’- കെ. മുരളീധരന്‍ വിശദമാക്കി.യുഡിഎഫിന്റെ കുട്ടികളുടെ പിതൃത്വം ഏറ്റെടുക്കാൻ ഒരാളും തയ്യാറാകില്ല എന്നെങ്കിലും മുരളീധരൻ മനസ്സിലാക്കണം അത്രമാത്രം തലതെറിച്ച കുട്ടികളാണ് യുഡിഎഫിനകത്ത് ഇപ്പോഴുമുള്ളത് .അതേസമയം, അധിക്ഷേപത്തിനു പിന്നാലെ ന്യായീകരണവുമായും മുരളീധരന്‍ രംഗത്തെത്തി. വിമര്‍ശനം കടുത്തില്ലെന്നും വ്യക്തിപരമായ അധിക്ഷേപമല്ലെന്നും പറയേണ്ടി വന്നാല്‍ ഇനിയും പറയുമെന്നും മുരളീധരന്‍ പറഞ്ഞു. അപ്പോൾ മുരളീധരന് കരുണാകരന് പിതൃത്വം കിട്ടാത്തതാണ് പ്രശ്നം എന്ന കാര്യം ഉറപ്പായി. വിഴിഞ്ഞം പദ്ധതിക്ക് ഇത്രയും പിതാക്കന്മാർ മുന്നോട്ടുവരാനുള്ള ഒരേയൊരു കാരണം അത് വലിയൊരു വിജയമായി മാറിയതുകൊണ്ട് മാത്രമല്ല പിണറായി സർക്കാർ അധികാരത്തിൽ വന്നതുകൊണ്ടാണ് അത് ക്രിയാത്മകമായി കാലേക്കൂട്ടി നടപ്പിലാക്കാൻ കഴിഞ്ഞത് എന്ന് ഈ പറയുന്നവർ കുറച്ചെങ്കിലും ഓർക്കണം കേന്ദ്രസർക്കാർ ഒരു രൂപ പോലും തരാതെയും തന്ന തുക തിരിച്ചടയ്ക്കേണ്ട സാഹചര്യത്തിലും ഇത്രയും വേഗത്തിൽ തുറമുഖം നടപ്പിലാക്കാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനത്തിന് അഭിനന്ദനം പോലും ചിലവാക്കാതെ തറക്കല്ലിട്ട വരും കുറ്റിയടിച്ചവരും ഒക്കെ കൂടി ഇതിനുവേണ്ടി തല്ലു കൂടുന്നത് എന്തൊരു വിരോധാഭാസമാണ്. ഇനിയെങ്ങാനും വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ഒരു കോട്ടം ഉണ്ട് എന്ന് പറഞ്ഞാൽ അത് മുഴുവൻ പിണറായി സർക്കാരിന്റെ ഭരണപരാജയം ആകും വിജയം മുഴുവൻ ഞങ്ങൾക്ക് അവകാശപ്പെട്ടതും പരാജയം മുഴുവൻ നിങ്ങളുടെ മാത്രം ഉത്തരവാദിത്വവും എന്ന് പറയുന്ന മുട്ടാൻ പോക്കിന്യായം മതിയാക്കാൻ ആയില്ലേ കോൺഗ്രസുകാർക്ക്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആണ് അധികാരത്തിൽ വന്നിരുന്നതെങ്കിൽ സതീശൻ മുഖ്യമന്ത്രിയായിരുന്ന വിഴിഞ്ഞം പദ്ധതി പോയിട്ട് ഒരു പൊട്ടക്കുളം എങ്കിലും വൃത്തിയാക്കാൻ കഴിയുമായിരുന്നോ എന്ന് യുഡിഎഫിലെ നേതാക്കന്മാർ സ്വയം ഒന്നാലോചിക്കുന്നത് നന്നായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *